ബെംഗളൂരു : ആഢംബര ജീവിതത്തിന് വിട പറഞ്ഞ് 26 വയസുള്ള കോടീശ്വര പുത്രി സന്യാസത്തിലേയ്‌ക്ക് . യാദ്ഗിരിയിലെ കോടീശ്വരനായ വ്യവസായി നരേന്ദ്ര ഗാന്ധിയുടെ മകൾ നികിത സിരി ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസദീക്ഷ സ്വീകരിക്കുന്നത് . നരേന്ദ്ര ഗാന്ധി – സംഗീത ഗാന്ധി ദമ്പതികൾക്ക് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത് .
കഴിഞ്ഞ ഏഴ് വർഷമായി നികിത സന്യാസിയാകാൻ ആഗ്രഹിച്ചിരുന്നു. ഒപ്പം തന്റെ സ്വത്തുക്കൾ ദാനം ചെയ്യാനും ആഗ്രഹിച്ചിരുന്നു. നികിത സന്യാസദീക്ഷ സ്വീകരിക്കുന്നതിനു മുൻപ് ബന്ധുക്കൾ ഒത്തുകൂടി യാദ്ഗിറിൽ വലിയ ഘോഷയാത്ര നടത്തി. മുഴുവൻ ജൈന സമൂഹവും അതിൽ പങ്കെടുത്തു.
ഇനി മുതൽ ആഢംബര വസ്തുക്കൾ ഉപയോഗിക്കാത്തതിനാൽ ഘോഷയാത്രയ്‌ക്കിടെ നികിത ആളുകൾക്ക് പുതുവസ്ത്രങ്ങളൂം, പണവും, ആഭരണങ്ങളും ഉൾപ്പെടെ വിവിധ വസ്തുക്കൾ സംഭാവന ചെയ്തു.
“ഗുരുകുലവാസിയിലേക്ക് പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട് . . എല്ലാം പിന്നിൽ ഉപേക്ഷിക്കുന്നതിൽ എനിക്ക് ഒരു സങ്കടവും തോന്നുന്നില്ല. പകരം, ഞാൻ വളരെ സന്തോഷവതിയാണ് . ഭഗവാൻ മഹാവീരൻ പറഞ്ഞതുപോലെ, എന്റെ ആത്മാവ് പരമാത്മാവാകാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഞാൻ ഈ പാത തിരഞ്ഞെടുത്തത്. ഇത്രയും കാലം, എന്റെ അച്ഛൻ ഉൾപ്പെടെ മുഴുവൻ കുടുംബവും, കാറും ബൈക്കും ഉൾപ്പെടെ ഞാൻ ആവശ്യപ്പെട്ടതെല്ലാം എനിക്ക് തന്നു. പക്ഷേ, എനിക്ക് ഇനി അതൊന്നും വേണ്ട.” നികിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: