കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജദാവ്പൂർ സർവകലാശാലയിൽ ശ്രീരാമനവമി ആഘോഷങ്ങൾക്ക് വിലക്ക്. വലിയ രീതിയിൽ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി കാമ്പസിൽ ശ്രീരാമനവമി ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ആഘോഷത്തിന് അനുമതി നിഷേധിച്ചു.
ഏപ്രിൽ 3 ന് ജാദവ്പൂർ സർവകലാശാലയുടെ വൈസ് ചാൻസലറുടെ ഓഫീസിൽ ചേർന്ന യോഗത്തിന് ശേഷമാണ് കാമ്പസിൽ ശ്രീരാമനവമി ആഘോഷിക്കാൻ അനുമതി നിഷേധിച്ചത്. ഇത് നിഷേധിക്കുന്നതിന് അഡ്മിനിസ്ട്രേഷൻ രണ്ട് കാരണങ്ങളാണ് പറഞ്ഞത്.
ഒന്നാമതായി കഴിഞ്ഞ വർഷം ഇത്തരമൊരു ആഘോഷത്തിന് അനുമതി അനുവദിച്ചിട്ടില്ല, രണ്ടാമതായി വൈസ് ചാൻസലറുടെ അഭാവത്തിൽ ഒരു പുതിയ തീരുമാനം എടുക്കാൻ കഴിയില്ല എന്നതുമായിരുന്നു. ഇത് വിദ്യാർഥികളെ കൂടുതൽ രോഷാകുലരാക്കി. ഈദ് ആഘോഷങ്ങളും ഇഫ്താർ പാർട്ടികളും കാമ്പസിൽ അനുവദനീയമാണെങ്കിൽ എന്തുകൊണ്ടാണ് ശ്രീരാമനവമി അനുവദനീയമല്ലാത്തതെന്ന് വിദ്യാർത്ഥികൾ ചോദിച്ചു.
അതേ സമയം എബിവിപി ഈ പരിപാടി സംഘടിപ്പിക്കുന്നത് കൊണ്ടാണ് ആഘോഷം നടത്താൻ അനുവദിക്കാത്തതെന്ന് ഇസ്ലാമിക നിലപാടിന് പേരുകേട്ട എസ്എഫ്ഐയിലെ ഒരംഗം പറഞ്ഞു. എന്നാൽ അഡ്മിനിസ്ട്രേഷന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ ഒന്നടങ്കം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: