ന്യൂദൽഹി : വഖഫ് നിയമം വന്നതോടെ സംഭാലിൽ തർക്കത്തിലുള്ള ജുമാമസ്ജിദ് പോലും തങ്ങൾക്ക് നഷ്ടപ്പെടുമെന്ന വേദനയിൽ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി . ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി.
‘ വഖഫ് നിയമത്തിലെ സെക്ഷൻ 3 ഡി പ്രകാരം, എഎസ്ഐക്ക് കീഴിൽ സംരക്ഷിച്ചിരിക്കുന്ന ഒരു സ്വത്തും വഖഫ് സ്വത്താകില്ല. അതിൽ സംബൽ പള്ളിയും രാജ്യത്തുടനീളമുള്ള നിരവധി ഇസ്ലാമിക ഘടനകളും ഉൾപ്പെടുന്നു. സുപ്രീം കോടതി രാമജന്മഭൂമിയുടെ അവകാശം തീർപ്പാക്കി . എന്നാൽ, പുതിയ നിയമം അനുസരിച്ച്, ഭൂമി തർക്കമില്ലാത്തതോ സർക്കാർ വസ്തുവല്ലാത്തതോ ആണെങ്കിൽ മാത്രമേ ഉപയോക്താവ് എന്ന ആശയം ബാധകമാകൂ. വഖഫ് സ്വത്തുക്കളായ എല്ലാ എഎസ്ഐ സ്മാരകങ്ങൾക്കും ഈ നിയമത്തിലൂടെ പദവി നഷ്‌ടപ്പെടും. ഞങ്ങൾക്ക് സംഭാൽ സ്വത്ത് നഷ്ടപ്പെടും . ‘ ഒവൈസി പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ ഹരി ഹർ ക്ഷേത്രത്തിന് മീതെയാണ് സംഭാൽ മസ്ജിദ് നിർമ്മിച്ചതെന്നാണ് ഹിന്ദുപക്ഷം പറയുന്നത് . ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. 1527-28 കാലഘട്ടത്തിൽ ക്ഷേത്രം ഭാഗികമായി പൊളിച്ച് പള്ളിയാക്കി മാറ്റി. ഇസ്ലാമിക ആധിപത്യം സ്ഥാപിക്കുന്നതിനും പ്രാദേശിക ഹിന്ദു ജനതയുടെ മനോവീര്യം തകർക്കുന്നതിനുമായി ബാബറിന്റെ നിർദ്ദേശപ്രകാരമാണ് ഈ പ്രവൃത്തി നടന്നതെന്നാണ് ഹിന്ദുപക്ഷം പറയുന്നത് . അതുകൊണ്ട് തന്നെ ഇനി സംഭാൽ ഭൂമി ഹിന്ദുപക്ഷത്തിന് വിട്ടു കിട്ടുമോയെന്ന ഭയത്തിലാണ് ഒവൈസി
പ്രതികരിക്കാൻ ഇവിടെ എഴുതുക: