ഷിംല : പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബിൽ വൻതോതിലുള്ള ഭൂമി കൈയേറ്റ പ്രശ്‌നങ്ങളെ പരിഹരിക്കുമെന്ന് ബിജെപി എംപി കങ്കണ റണാവത്ത്.
വഖഫ് ബോർഡുകളോടുള്ള കോൺഗ്രസിന്റെ ഇളവുകളാണ് അവരെ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിലേക്ക് നയിപ്പിച്ചതെന്നും അവർ കുറ്റപ്പെടുത്തി. ഹിമാചലിലെ തന്റെ മണ്ഡി മണ്ഡലത്തിലെ മജ്‌വാദ് പ്രദേശത്ത് നടന്ന ജൻ സമ്പർക്ക് അഭിയാനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കങ്കണ.
വഖഫ് ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്ത അവർ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ വഖഫ് ബോർഡുകളുടെ രൂപീകരണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടായെന്ന് ആരോപിച്ചു. ഇതിന്റെ പേരിൽ
രാജ്യം മുഴുവൻ ഇതുവരെ ദുരിതമനുഭവിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.
പുതിയ നിയമനിർമ്മാണം കാര്യമായ കൈയേറ്റങ്ങളുടെ പ്രശ്നം പരിഹരിക്കുമെന്നും വഖഫ് ബോർഡുകളുടെ പേരിൽ വലിയ തോതിൽ ഭൂമി തട്ടിയെടുക്കുന്നത് അവസാനിപ്പിക്കുമെന്നും അവർ പറഞ്ഞു.
കൂടാതെ മുൻപ് മാണ്ഡിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ പാർലമെന്റിൽ ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയില്ല അതുകൊണ്ടാണ് ഹിമാചൽ പ്രദേശ് ഇന്ന് വലിയ കടബാധ്യതയിലായതെന്ന് അവർ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: