വഖഫ് (ഭേദഗതി) ബില്‍ (2025) ചര്‍ച്ചയില്‍ പങ്കെടുത്ത് ബിജെപി ദേശീയ വക്താവും, രാജ്യസഭ എംപിയുമായ ഡോ. സുധാന്‍ശു ത്രിവേദി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
വഖഫ് ബോര്‍ഡ് പോലെയൊരു നിയമാധിഷ്ഠിതവും ക്രമപ്പെടുത്തിയതുമായ സംവിധാനം ഇസ്ലാമിക രാഷ്‌ട്രങ്ങളായ സൗദി അറേബ്യ, മലേഷ്യ, ടര്‍ക്കി എന്നിവിടങ്ങളില്‍ പോലും നിലവിലില്ല. ഭാരതത്തില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കൊഴികെ സിഖ്, യഹൂദ, പാഴ്‌സി, ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് ഒന്നുംതന്നെ ഇല്ല. എന്നാല്‍ സുന്നി, ഷിയാ വഖഫ് ബോര്‍ഡുകള്‍ പ്രത്യേകമായി തന്നെ പ്രവര്‍ത്തിക്കുന്നു. ആഗാഖാനി, ബോറ തുടങ്ങിയ മുസ്ലിം അവാന്തര വിഭാഗങ്ങള്‍ ഇത്തരത്തില്‍ പരിഗണിക്കപ്പെടുന്നതുമില്ല.
മൊഹമ്മദന്‍ എജ്യൂക്കേഷണല്‍ സൊസൈറ്റി കോലാപ്പൂര്‍, ഈദ്ഗാഹ് മൈദാന്‍ ഹൂബ്ലി കേസുകള്‍ എന്നിവ ഈ അവസരത്തില്‍ പരാമര്‍ശം അര്‍ഹിക്കുന്നു. ഇതില്‍ തന്നെ സുപ്രീം കോടതി വഖഫ് ബോര്‍ഡിന്റെ അവകാശവാദം തള്ളിക്കൊണ്ട് ഹൂബ്ലി ധാര്‍വാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനു അവകാശം പുനഃസ്ഥാപിച്ചു കൊടുത്തു. അനീസ യാസാഫ് വേര്‍സസ് തമിഴ്‌നാട് വഖഫ് ബോര്‍ഡ്, മുഹമ്മദ് മുസഫര്‍ വേര്‍സസ് തെലങ്കാനാ സ്റ്റേറ്റ്, ഹിമാചല്‍പ്രദേശ് വഖഫ് ബോര്‍ഡ് ഖാജാ ഖലീലുള്ള, എന്നീ കേസുകളും താജ്മഹലിനു മേല്‍പോലും അവകാശം വഖഫ് ബോര്‍ഡ് ഉന്നയിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. താജ് മാഹാല്‍ കേസില്‍ സുപ്രീംകോടതി പറഞ്ഞത, ചക്രവര്‍ത്തി ഷാജഹാന്റെ കാലത്തുള്ള ഈ വിഷയത്തിലെ രാജകീയ ഫിര്‍മാന്‍ (കല്‍പ്പന) ഹാജരാക്കാന്‍ പറഞ്ഞ സംഭവവും പരാമര്‍ശിക്കട്ടെ.
മോദി സര്‍ക്കാര്‍ വഖഫ് വിഷയത്തില്‍ പാവപ്പെട്ടവരും സത്യസന്ധരും അഭിമാനികളുമായ മുസ്ലീങ്ങളുടെ ഒപ്പമാണ്, നീതിക്കു ഒപ്പമാണ്. മോദി സര്‍ക്കാര്‍ ഈ നിയമഭേദഗതിക്ക് നല്കിയ പേര് ഉമീദ് (പ്രത്യാശ) എന്നാണ്.
കേരളത്തില്‍ കെസിബിസി പ്രതിപക്ഷത്തുള്ള എംപിമാരോട് ആവശ്യപ്പെട്ടത് മുനമ്പത്തെ ആയിരക്കണക്കിനു സാധാരണക്കാരുടെ കണ്ണീരും വേദനയും ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ക്കു നീതി ലഭിക്കാന്‍ എത്രയും പെട്ടെന്ന് വഖഫ് നിയമ ഭേദഗതി നടപ്പാക്കാനും അതില്‍ പ്രതിപക്ഷ എംപിമാര്‍ ഒറ്റക്കെട്ടായി ഭേദഗതിയെ അനുകൂലിക്കാനും ആവശ്യപ്പെട്ടു. പക്ഷേ ആര്‍ക്കാണ് ഏതു ന്യൂനപക്ഷത്തിനാണ് മുന്‍തൂക്കം എന്ന പരിഗണന മാത്രം നല്‍കി തീരുമാനം എടുത്തതെന്ന് നമുക്കറിയാം.
കോടതികള്‍ പല വഖഫ് തര്‍ക്ക വിഷയങ്ങളിലും കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തി. അതില്‍ തന്നെ ബഷീര്‍ വേര്‍സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ സംബന്ധിച്ച വിധിയില്‍ കോടതി പറഞ്ഞത് വഖഫ്, ആര്‍ട്ടിക്കിള്‍ 26 ന്റെ വിശദീകരണങ്ങളുടെ കീഴില്‍ വരുന്ന മതസ്ഥാപനം അല്ല എന്നാണ്.
ഡിഎംകെയുടെ തിരുച്ചി ശിവ നടത്തിയ പരാമര്‍ശങ്ങളോടും പ്രതികരിക്കട്ടെ. 1946 ലെ ഭരണഘടനാ നിര്‍മാണ സഭയില്‍ മദ്രാസ് പ്രസിഡന്‍സിയില്‍ മുപ്പതില്‍ മുപ്പത് സീറ്റും 95 ശതമാനം വോട്ടും മുസ്‌ലീം ലീഗ് നേടി. അവിടെ നിന്ന് ഒരു മുസ്ലിമും പിരിഞ്ഞു പോകാന്‍ ശ്രമിച്ചില്ല. എന്നാല്‍ മദ്രാസ് പ്രസിഡന്‍സി മുസ്ലിം ലീഗ് അധ്യക്ഷന്‍ പി.കെ. പോക്കര്‍, പിന്നീട് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷ്യനായ മുഹമ്മദ് ഇസ്മായിലും 1947 ആഗസ്ത് 28ന് പ്രത്യേക ഇലക്ടറേറ്റ് ആവശ്യപ്പെട്ടു. അതിനെതിരെ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ പ്രതികരിച്ചത് ‘സംഭവിച്ചത് സംഭവിച്ച.ു ഒരു രാത്രി കൊണ്ട് മനസ്സ് മാറിയില്ല, ഇനി രാഷ്‌ട്രത്തിനായി മുന്നോട്ട് പോകുന്നതിന് ശ്രമിക്കുക ‘ എന്നാണ്.
നമ്മുടെ ഉള്ളില്‍ ഹൂണന്മാരാരുടെ സങ്കലനം ഉണ്ടെന്നു പറഞ്ഞ എന്റെ സഹപ്രവര്‍ത്തകന്‍ മനോജ് ഝായോട് പറയാനുള്ളത് അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് പുറത്തു വരണമെന്നാണ്. അടുത്തിടെ ഭാരതം സന്ദര്‍ശിച്ച ഇന്തോനേഷ്യ യുടെ രാഷ്‌ട്രപതി പറഞ്ഞത് തന്റെ ജനിതക പാരമ്പര്യം ഭാരതീയതയുടേതാണ് എന്നാണ് ഡിഎന്‍എ പരിശോധന ഫലം എന്നാണ്.
സസാനിദ് സാമ്രാജ്യത്തെ ഖലീഫ ഉമര്‍ കീഴടക്കിയപ്പോള്‍ ഇന്നത്തെ ദക്ഷിണ ഇറാക്കിന്റെ പ്രദേശത്തെയാണ് വഖഫ് ആയി പ്രഖ്യാപിച്ചത്. ആ പ്രദേശത്തെ നിയന്ത്രണത്തിലാക്കി. ഈ സാഹചര്യത്തിലാണ് വഖഫ് എന്ന പ്രയോഗം ആദ്യമായി നിലവില്‍ വന്നത്. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍, വഖഫ് എന്ന പ്രയോഗത്തെ അടിസ്ഥാന മുസ്ലിം രീതികളിലൊന്നായി കണ്ടിട്ടില്ല, പകരം മുസാര്‍ എന്ന സംജ്ഞയാണ് ശരിയയുടെ അടിസ്ഥാനത്തില്‍ പ്രയോഗിച്ചത്.
1894 ലെ പ്രിവി കൗണ്‍സില്‍ വിധിന്യായത്തില്‍ വഖ്ഫ് അല്‍ ഔലാദ് എന്ന നടപടിക്രമം റദ്ദ് ചെയ്തു, എന്നാല്‍ 1906 ല്‍ കല്‍ക്കട്ട സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസ്താവിച്ചത് പ്രിവി കൗണ്‍സിലിന്റെ വിധിയില്‍ പിശകുണ്ട്, മാറ്റണമെന്നാണ്, പക്ഷെ 1904 ല്‍ തന്നെ മുഹമ്മദാലി ജിന്ന കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നത് ഇവിടെ കൂട്ടി വായിക്കണം. ഇതിനു ശേഷം 1913 ല്‍ മുസ്ലിം വഖഫ് വാലിഡേഷന്‍ ആക്ട് നിലവില്‍ വന്നു. മുഹമ്മദാലി ജിന്ന 1913 ഏപ്രിലില്‍ ഇംപീരിയല്‍ ലെജിസ്ലേറ്റിവ് കൗണ്‍സിലിന് മുന്നില്‍ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോള്‍ ഉപയോഗിച്ച വാക്കുകള്‍ മുസ്ലിം നിയമം മുസല്‍മാന്‍ ജനവിഭാഗത്തിന് വേണ്ടി മാത്രം അവതരിപ്പിക്കുമ്പോള്‍ പൊതുനയമോ പൊതുനിയമമോ സംബന്ധിച്ച സന്ദേഹങ്ങള്‍ ഉന്നയിക്കപ്പേടേണ്ട കാര്യമില്ല എന്നാണ്. ഇതേ വാക്കുകളുടെ ആവര്‍ത്തനമാണ് 1913 മുതല്‍ 2013 വരെ പ്രയോഗിച്ചുവരുന്നത്.
ഈ ചര്‍ച്ചാ വേളയില്‍ കാണാന്‍ കഴിയുന്നത് ചില നയം മാറ്റം കൂടിയാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറയുന്ന ഇടതു പക്ഷം ഇന്ന് ദൈവദാസന്മാരായി പരിണമിച്ചിരിക്കുന്നു.
ബ്രിട്ടീഷ് ഭരണം നിലവില്‍ വന്നപ്പോള്‍ മുഗള്‍ സാമ്രാജ്യത്തിന്റെ എല്ലാ അധികാരങ്ങളും റദ്ദാക്കിയാണ് വന്നത്. അപ്പോള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മുഗള്‍ അധികാരത്തിന്റെ തുടര്‍ച്ചകള്‍ വീണ്ടും ഉണ്ടായത്? ഷാ ആലമിന്റെ അധികാരം റെഡ് ഫോര്‍ട്ട് മുതല്‍ പാലം വരെയാണെന്ന് പറഞ്ഞിരുന്ന കാലത്തില്‍ നിന്ന് സൂറത്ത് മുതല്‍ ലക്നൗ വരെ എങ്ങനെയാണ് അധികാരം ഉണ്ടായത്?
1707 ല്‍ അധികാരം നഷ്ടപ്പെട്ട മുഗള്‍ ഭരണകൂടം നിലവില്‍ വരുത്തിയ നിയമങ്ങള്‍ എങ്ങനെയാണ് വീണ്ടും പ്രാബല്യത്തില്‍ വന്നത്? ജസിയ നടപ്പിലാക്കിയ ചൂഷക ഭരണകൂടങ്ങളുടെ തിട്ടൂരങ്ങളെ, അംബേദ്കറുടെ ഭരണഘടനയുടെ വിശുദ്ധിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത് അനീതിയാണ്. നമ്മുടെ ഭരണകൂടം ഇത്തരം അനീതികളെ, അന്യായമായ ഇടപെടലുകളെ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കി.
സ്വാതന്ത്ര്യാനന്തരം, 20-25 വര്‍ഷത്തോളം മുസ്ലിം സമൂഹത്തിന്റെ പ്രതിനിധികളായത് ഉസ്താദ് ബിസ്മില്ല ഖാന്‍, ഉസ്താദ് ബഡെ ഗുലാം അലി ഖാന്‍, ഉസ്താദ് സാകിര്‍ ഹുസ്സൈന്‍, ഹസ്രത് ജയ്‌പ്പൂരി, കൈഫി ആസ്മി എന്നിങ്ങനെയുള്ള മഹത് വ്യക്തിത്വങ്ങളില്‍ നിന്ന് യാക്കൂബ് മേമനും,
അതീഖ് അഹ്മദും പോലെയുള്ളവരിലേക്ക് എത്തിയെങ്കില്‍ അത് ‘മതേതര രാഷ്‌ട്രീയത്തിന്റെ’ കടന്നുവരവോടെയാണ് .
ഭാരതത്തിന്റെ അഭിമാനപുത്രന്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും യാക്കൂബ് മേമന്റെയും അന്ത്യ പ്രാര്‍ത്ഥനകള്‍ ഒരേ ദിവസമാണ് നടന്നത്. എത്ര പേര്‍ ഡോ. കലാമിന്റെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു? എത്ര പേര്‍ യാക്കൂബ് മേമന്റെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു ?
ഇസ്ലാമിക സമാജത്തിന്റെ ചരിത്രം ഇനി പരാമര്‍ശിക്കട്ടെ, അല്‍ സബ്ര, അല്‍ ഖവാരിസീം തുടങ്ങിയ ബൗദ്ധിക രചനകളുടെ കേന്ദ്രമായ ഇസ്ലാമിക സമൂഹം, കൊളംബസ് തന്റെ യാത്രകള്‍ക്ക് ആശ്രയിച്ച ഭൂപടത്തിന്റെ രചയിതാവ് അല്‍ ഇദ്രീസി തുടങ്ങിയവരുടെ സമൂഹം ഇന്ന് എന്ത് തരം മാറ്റങ്ങള്‍ക്ക് വിധേയമായി എന്നത് ചിന്തിക്കണം.
യാസീന്‍ മാലിക്കിന് പ്രധാനമന്ത്രിയുടെ വീട്ടില്‍ ക്ഷണം ലഭിച്ചിരുന്ന അവസ്ഥയില്‍ നിന്ന് ധീര യോദ്ധാവായ സ്വര്‍ഗീയ പീര്‍ അബ്ദുല്‍ ഹമീദിന്റെ അന്‍പതാം രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കുടുംബത്തെ ആദരിച്ചു എന്നത് മുസ്ലിം സമൂഹത്തില്‍ ഏതു വിഭാഗത്തിന്റെ കൂടെയാണ് ബിജെപി നില്‍ക്കുന്നത് എന്നതിന് തെളിവാണ്.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷം അപകടത്തിലാകും എന്ന് നിങ്ങള്‍ പ്രചരിപ്പിച്ചു. പക്ഷെ, ഇന്ന് മോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ രാജ്യത്തെ ന്യൂന പക്ഷങ്ങളില്‍ 70 ശതമാനത്തിനും ഏതെങ്കിലുമൊരു സര്‍ക്കാര്‍ ക്ഷേമപദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്. ഒടുവിലായി പറയട്ടെ, നിങ്ങളുടെ ചിന്താഗതി മാറ്റൂ, എല്ലാവര്‍ക്കും ഒപ്പം ചലിക്കാം, കൊടുങ്കാറ്റിലും വിളക്കുകള്‍ തെളിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: