വാഷിംഗ്ടണ്‍: കയ്യിലെ പണം ചെലവാക്കാതെ എടുത്തുവെയ്ക്കാനും ഒരു ഫ്രിഡ്ജ് പോലും പണം നല്കി ആരും വാങ്ങരുതെന്ന സാമ്പത്തിക വിദഗ്ധരുടെ ഉപദേശം ലോകമെങ്ങും പരക്കുകയാണ്. ഇതിന് കാരണം അധികം വൈകാതെ സാമ്പത്തികമാന്ദ്യം ലോകത്തെ വിഴുങ്ങിയേക്കുമെന്ന ആശങ്കയാണ്. അക്കാലത്ത് കയ്യിലിരിക്കുന്ന പണമായിരിക്കും ഏറ്റവും മൂല്യമുള്ളതാകാന്‍ പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. അതിനാല്‍ കയ്യിലെ പണം ഉപയോഗിച്ച് എസി വാങ്ങുകയോ, വീട് വെയ്ക്കുകയോ ചെയ്യരുതെന്നാണ് ഉപദേശം.
യുഎസ് വക 54 ശതമാനം തീരുവ, ചൈനയുടേത് 34 ശതമാനം പകരച്ചുങ്കം
ചൈനയില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക് ട്രംപ് 54 ശതമാനത്തോളം ഇറക്കുമതി തീരുവ ചുമത്തിയതോടെ ചൈനയുടെ ഉല്പന്നങ്ങള് യുഎസില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇനി ഇറക്കുമതി ചെയ്താല്‍ തന്നെ പൊള്ളുന്ന വിലയ്ക്ക് വില്‍ക്കേണ്ടി വരുന്നതിനാല്‍ ആരും വാങ്ങാനും പോകുന്നില്ല. എന്നാല്‍ ട്രംപിന്റെ ഈ ശിക്ഷയ്ക്ക് ബദലായി അമേരിക്കയില്‍ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ മേല്‍ 34 ശതമാനം നികുതി ചുമത്തിയിരിക്കുകയാണ്. ഏപ്രില്‍ 10 മുതല്‍ പുതിയ തീരുവ നിലവില്‍ വരുന്നതോടെ അമേരിക്കയുടെ ഉല്പന്നങ്ങള്ക്ക് ചൈനയില്‍ വില കൂടും. ഇതോടെ ഇലോണ്‍ മസ്കിന്റെ ടെസ് ല എന്ന ഇലക്ട്രിക് കാര്‍ ചൈനയില്‍ വിറ്റഴിക്കാന്‍ കഴിയാത്ത സ്ഥിതിയാകും. ടെസ് ല കാറുകളുടെ വില അത്രയ്ക്ക് ഉയരുമെന്നര്‍ത്ഥം. ഇങ്ങിനെ ചൈനയുടെ ഉല്പന്നങ്ങള് യുഎസിലേക്കും യുഎസിലെ ഉല്പന്നങ്ങള് ചൈനയിലേക്കും പോകാതിരിക്കുന്ന സ്ഥിതിവിശേഷം വൈകാതെ മറ്റു രാജ്യങ്ങളിലും ചരക്ക് നീക്കത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് ഒരു വലിയ ആഗോളമാന്ദ്യത്തിന് വഴിവെയ്ക്കുമെന്നുമാണ് വിലയിരുത്തല്‍.
യുഎസ് ഓഹരി വിപണി തകര്‍ന്നു
ചൈന 34 ശതമാനം എന്ന തോതില്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ യുഎസിന്റെ ഓഹരി വിപണി വെള്ളഇയാഴ്ച തകര്‍ന്നു. ഏകദേശം ആറ് ലക്ഷം കോടി ഡോളറിന്റെ നഷ്ടം ആണ് ഉണ്ടായത്. ഗൂഗിള്‍, ഒറക്കിള്‍, ഫെയ്സ്ബുക്ക്, മെറ്റ, ടെസ് ല തുടങ്ങിയ അമേരിക്കന്‍ കമ്പനികളുടെ ഓഹരി വിലയില്‍ വന്‍നഷ്ടം ഉണ്ടായി.
വ്യാപാരത്തിന്റെ കാര്യത്തില്‍ ചൈനയ്ക്ക് ഇനി യുഎസിനെ അടിക്കാന്‍ കഴിയില്ല
യുഎസ് വിപണിയില്‍ എത്ര നഷ്ടമുണ്ടായാലും പ്രശ്നമില്ലെന്നും ഇനി വ്യാപാരത്തിന്റെ കാര്യത്തില്‍ ചൈനയ്ക്ക് യുഎസിനെ അടിക്കാന്‍ സാധിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. ഇത്രയും കാലം യുഎസിന്റെ ഉല്പന്നങ്ങള്ക്ക് വലിയ തീരുവ ചുമത്തി ചൈന കച്ചവടം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് എത്തിക്കുകയായിരുന്നു. ഇനി ചൈനയുടെ ഈ പഴയ തന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് ട്രംപ് പറഞ്ഞു.
എന്തായാലും യുഎസിന്റെ ഉല്പന്നങ്ങള് തിരിച്ചുവരും. യുഎസ് എന്ന രാജ്യം തന്നെ തിരിച്ച് വരും. – ട്രംപ് വ്യക്തമാക്കി. ചൈനയുമായി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന കര്‍ശനമായ നിലപാടാണ് ട്രംപ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: