കോട്ടയം: പടിഞ്ഞാറന്‍ മേഖലയുടെ സൗന്ദര്യം നുകരാനുള്ള അവസരവുമായി വലിയമട വാട്ടര്‍ പാര്‍ക്ക് ഏപ്രില്‍ ഏഴിന് സന്ദര്‍ശകര്‍ക്കു തുറന്നു കൊടുക്കും. 4.85 കോടി രൂപ മുടക്കിയാണ് വിനോദസഞ്ചാര വകുപ്പ് അയ്മനം ഗ്രാമപഞ്ചായത്തില്‍ വലിയമട വാട്ടര്‍ പാര്‍ക്ക് പൂര്‍ത്തികരിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരഏക്കര്‍ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടര്‍ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.
കളര്‍ മ്യൂസിക് വാട്ടര്‍ ഫൗണ്ടന്‍, ഫ്ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്‌ളോട്ടിങ്ങ് വാക് വേ, പെഡല്‍ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികള്‍ക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രാത്രി 11 വരെ പാര്‍ക്കില്‍ പ്രവേശനമുണ്ട്.
നഗരത്തിരക്കില്‍ നിന്നു മാറി രാത്രിജീവിതം ആസ്വദിക്കാനും പ്രദേശിക രുചി ഭേദങ്ങള്‍ ആസ്വദിക്കാനും പറ്റിയ ഇടം എന്നനിലയിലാണ് വാട്ടര്‍ ടൂറിസം പാര്‍ക്ക് സവിശേഷമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: