കൊച്ചി: സ്വകാര്യ സ്ഥാപനത്തിലെ തൊഴില്‍ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു, ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തവരെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നായ്‌ക്കളെ പോലെ കാല്‍മുട്ടില്‍ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ദൃശ്യങ്ങളുണ്ട്. ഹിന്ദുസ്ഥാന്‍ പവര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. പെരിന്തല്‍മണ്ണ, കൊച്ചി എന്നിവിടങ്ങളില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ത്ഥികളെ ഇവര്‍ വിളിച്ചുവരുത്തുന്നത്.
വീടുകളില്‍ പാത്രങ്ങളും മറ്റും വില്‍ക്കാനെത്തുന്ന ആളുകളെയാണ് ദിവസവും ഇങ്ങനെ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഉപദ്രവിക്കുന്നത്. സ്ഥാപന ഉടമ ഉബൈദിനെതിരെയാണ് പരാതി. സമാന കേസില്‍ മുന്‍പും ഇയാള്‍ ജയിലില്‍ പോയിരുന്നു.
ഉബൈദിനെതിരെ പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസുകള്‍ ഉണ്ട്.സ്ഥാപനത്തില്‍ ജോലി അന്വേഷിച്ചെത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്‌തെന്ന കേസും ഇയാള്‍ക്കെതിരെ ഉണ്ട്.
ഹിന്ദുസ്ഥാന്‍ പവര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തൊഴിലാളികളെ അടിവസ്ത്രത്തില്‍ നിര്‍ത്തുന്നതും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരന്‍ പറയുന്നു. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ടാര്‍ഗറ്റ് ഇല്ലെന്ന് പറയും. എന്നാല്‍ പിന്നീട് ഉടമകള്‍ ടാര്‍ഗറ്റ് നല്‍കും. ഒരു ദിവസം 2000 രൂപയ്‌ക്ക് താഴെയാണ് വില്പനയെങ്കില്‍ ശിക്ഷകള്‍ നല്‍കും. ദിവസം ഒരു കച്ചവടവും കിട്ടിയില്ലെങ്കില്‍ അവരെ രാത്രിയില്‍ വിളിച്ചുവരുത്തി നനഞ്ഞ തോര്‍ത്ത് കൊണ്ട് ശരീരം മുഴുവന്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: