ന്യൂദല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമഭേദഗതിയെ പിന്തുണയ്ക്കുന്നതായി അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോര്‍ഡ്. വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരണമെന്നും വനിതകളുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും മുസ്ലിം ബോര്‍ഡ് പ്രസിഡന്റ് ഷൈസ്ത അംബര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപടി ഏറെ പ്രോത്സാഹനകരമാണ്. വഖഫിന് വസ്തുവകകള്‍ നല്കുന്നവര് പാവപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കണം എന്ന ഉദ്യേശത്തിലാണ് അവ നല്‍കിയത്. എന്നാല്‍ അതല്ല പിന്നീട് സംഭവിക്കുന്നത്. എല്ലാ വഖഫ് ഭൂമിയും ദുരപയോഗപ്പെടുന്നുവെന്നല്ല, പക്ഷേ വഖഫ് ബോര്‍ഡ് ആത്മാര്‍ത്ഥമായി ഇടപെടുന്നില്ല. വഖഫ് ഭൂമികള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി സുതാര്യതയോടെ ഉപയോഗിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിന് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വഖഫ് വസ്തുക്കളുടെ കാര്യത്തില്‍ ഇത്രയും നാള് യാതൊന്നും ചെയ്തിരുന്നില്ലെന്നും ഷൈസ്ത അംബര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: