ന്യൂദല്‍ഹി: പത്തുവര്‍ഷം നീണ്ട ആംആദ്മി പാര്‍ട്ടി ഭരണത്തില്‍ നിന്ന് മുക്തരായ ദല്‍ഹിക്കാര്‍ക്ക് ആശ്വാസമായി, കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ ദല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയില്‍ ചേരുന്നതിന് ഇന്ന് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. പദ്ധതിയുടെ ഭാഗമാകുന്ന 35-ാമത്തെ സംസ്ഥാന-കേന്ദ്രഭരണ പ്രദേശമാണ് ദല്‍ഹി. ഇനി പശ്ചിമബംഗാള്‍ മാത്രമാണ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഏക സംസ്ഥാനം.
പ്രതിവര്‍ഷം 10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. അഞ്ചുലക്ഷം രൂപ കേന്ദ്രസര്‍ക്കാരും അഞ്ചുലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും വിഹിതമായി നല്‍കും. കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയും സംസ്ഥാന മുഖ്യമന്ത്രി രേഖാ ഗുപ്തയും പങ്കെടുത്ത ചടങ്ങിലാണ് ദല്‍ഹിയും ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമായത്. കേന്ദ്രസര്‍ക്കാരിനോടുള്ള രാഷ്ട്രീയ എതിര്‍പ്പിന്റെ ഭാഗമായി ചികിത്സാ സൗജന്യങ്ങള്‍ നിഷേധിക്കപ്പെട്ട അവസ്ഥയിലായിരുന്നു ദല്‍ഹിയിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: