കൊച്ചി: മൂന്ന് സിനിമകളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി നടൻ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീരണം.
മാർച്ച് 29നാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രിൽ 29 ഉച്ചയ്‌ക്ക് 12 മണിക്കകം വിശദീകരണം നൽകണമെന്നും നോട്ടീസിൽ നിർദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: