ഭോപ്പാൽ : രാജ്യത്തെ ആദ്യത്തെ ഹിന്ദു ഗ്രാമത്തിന്റെ നിർമ്മാണത്തിന് മധ്യപ്രദേശിൽ ശിലാസ്ഥാപനം. ബാഗേശ്വർ ധാം പീഠത്തിന്റെ തലവൻ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയാണ് ഹിന്ദു ഗ്രാമത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. ഹിന്ദുക്കൾ മാത്രമേ ഇവിടെ താമസിക്കൂ എന്നതാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത.
ആധുനിക രീതികളേക്കാൾ വൈദിക സംസ്കാരത്തിൽ അധിഷ്ഠിതമാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നവരുടെ ജീവിതശൈലി . ഈ ഗ്രാമത്തിൽ ആയിരത്തോളം കുടുംബങ്ങൾക്ക് വീട് നൽകും. ഈ ഗ്രാമത്തിന്റെ നിർമ്മാണത്തോടെ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രി ഒരു ഹിന്ദു രാജ്യം വിഭാവനം ചെയ്യുകയാണ്.
ബാബ ബാഗേശ്വർ ധാം സമുച്ചയത്തിലാണ് ഈ ഗ്രാമം പടുത്തുയർത്തുന്നത് . ഹിന്ദു, സനാതന ധർമ്മ അനുയായികളുള്ള ഈ ഗ്രാമത്തിന് ബാഗേശ്വർ ധാം ജനസേവാ സമിതി ഭൂമി നൽകുമെന്ന് പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രി പറഞ്ഞു. ഇത് വിൽക്കാനോ വാങ്ങാനോ കഴിയില്ല. ഈ ഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിക്കുമെന്നും അവിടെ താമസിക്കാൻ അടിസ്ഥാന സാഹചര്യങ്ങൾ ഉണ്ടാകുമെന്നും ബാബ പറഞ്ഞു. ഹിന്ദു ഗ്രാമങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഗ്രാമത്തിൽ കരാർ അടിസ്ഥാനത്തിൽ വീടുകൾ നൽകുമെന്നും ധീരേന്ദ്ര ശാസ്ത്രി പറഞ്ഞു. ഹിന്ദു രാഷ്‌ട്രമെന്ന സ്വപ്നം തുടങ്ങുന്നത് ഹിന്ദു ഗ്രാമത്തിൽ നിന്നാണ് . ഹിന്ദു കുടുംബങ്ങൾ, ഹിന്ദു സമൂഹം, ഹിന്ദു ഗ്രാമങ്ങൾ എന്നിവ സൃഷ്ടിച്ച ശേഷം, ഹിന്ദു തഹസീലുകളും ഹിന്ദു ജില്ലകളും ഹിന്ദു സംസ്ഥാനങ്ങളും രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുശേഷം നമ്മുടെ രാഷ്‌ട്രം ഒരു ഹിന്ദു രാഷ്‌ട്രമായി അനുഭവപ്പെടുമെന്നും അപ്പോൾ ഹിന്ദു രാഷ്‌ട്രമെന്ന സ്വപ്നം പൂവണിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: