അടി ചുട്ട അടി കനത്ത പ്രഹരം എമ്പുരാന്റെ നിർമാതാക്കൾക്ക് അവർ അർഹിക്കുന്നത് തന്നെ ഒടുവിൽ കിട്ടി. ആളറിഞ്ഞ് കളിക്കെടാ എന്ന വാക്ക് അറം പറ്റി എന്ന് തന്നെ പറയാം. ഒരിക്കൽ ഇൻകം ടാക്സിന്റെ കൂറ്റൻ തല്ല് വാങ്ങി 900 കോടി പോയ ഗോകുലം ഗോപാലൻ വീണ്ടും പണി ഇരന്നു വാങ്ങിയിരിക്കയാണ്.
ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കമാണിത് എമ്പുരാനിൽ കണ്ടത്. പൃഥ്വിരാജിന്റെ സിനിമകളിൽ ദേശവിരുദ്ധത ആവർത്തിക്കുന്നുണ്ടെന്നും ഇസ്ലാമിക ഭാരതത്തെ വെള്ളപൂശി, ഹിന്ദു സമൂഹത്തെ വില്ലൻ വേഷത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നും ഓർഗനൈസറിന്റെ പുതിയ ലേഖനത്തിൽ പറയുന്നു.
ഗോകുലം ഗോപാലന്റെ കോഴിക്കോട് അരയിടത്ത്പാലത്തെയും ചെന്നൈ കോടമ്പാക്കത്തെയും ധനകാര്യസ്ഥാപനങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍റ് ഫിന്‍സിലും കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം ഗ്രാന്‍ഡ് കോര്‍പറേറ്റ് ഓഫിസിലുമാണ് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് ചെന്നൈയില്‍ പരിശോധന നടത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: