ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയേ പറ്റൂവെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. തായ്‌ലന്റില്‍ നടന്ന ആറാമത് ബിംസ്റ്റക് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യങ്ങള്‍ വഷളാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി മോദി മുഹമ്മദ് യൂനുസിനോട് പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇന്ത്യയില്‍ രാഷ്‌ട്രീയ അഭയം പ്രാപിച്ച ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീനയെ വിട്ടുനല്‍കണമെന്ന മുഹമ്മദ് യൂനുസിന്റെ ആവശ്യത്തോടാണ് പ്രധാനമന്ത്രി മോദി ഈ മറുപടി പറഞ്ഞതെന്നാണ് സൂചനകള്‍. മേഖലയില്‍ അസ്ഥിരത വര്‍ദ്ധിപ്പിക്കുന്ന മതഭീകരവാദത്തെ ശക്തമായി നേരിടണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മോദി മുഹമ്മദ് യൂനുസിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: