കോഴിക്കോട് : സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ തീപ്പെട്ടതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അനുശോചിച്ചു. കോഴിക്കോടിന്റെ പൊതുരംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം 2014 മുതല്‍ സമൂതിരി സ്വരൂപത്തിലെ മുതിര്‍ന്ന പദവിയായ സമൂതിരി രാജ പദവി വഹിക്കുകയാണ്.
സാമൂതിരി രാജ ട്രെസ്റ്റ് ഷിപ്പിലുള്ള ക്ഷേത്രങ്ങളുടെയും സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിന്റെയും സാമൂതിരി ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും ഭരണ നിര്‍വഹണം കഴിഞ്ഞ 11 വര്‍ഷമായി നിര്‍വഹിക്കുന്നതും ഉണ്ണിയനുജന്‍ തമ്പുരാനാണ്. അദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെയും കോഴിക്കോട് പൗരാവലിയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ (100) വ്യാഴാഴ്ച വൈകിട്ടോടെയാണ് തീപ്പെട്ടത്.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു..
ഭൗതിക ശരീരം നാളെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്‌ക്കും. പിന്നീട് ജന്മഗൃഹമായ കോട്ടക്കല്‍ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോയി സംസ്‌കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: