തിരുവനന്തപുരം: ആരോഗ്യ ഭാരതിയും എബിവിപി യും ചേർന്ന് അവതരിപ്പിച്ച ലഘു നാടകത്തോടെ ജന്മഭൂമിയുടെ 50-ാം വാർഷികത്തോടനുബന്ധിച്ചുള്ള ലഹരി വിരുദ്ധ യാത്രയുടെ രണ്ടാംഘട്ടം പാറശ്ശാലയിൽ തുടക്കമായി. ജാഗ്രതാ സമ്മേളനങ്ങളിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പം ലഹരിവിരുദ്ധ ക്യാമ്പയിന്റെ ചെയർപേഴ്സൺ മുൻ ഡിജിപി ആർ. ശ്രീലേഖയും പങ്കെടുക്കും.
ജാഗ്രതായാത്രക്ക് ഉദിയൻകുളങ്ങരയിൽ തപസ്യയുടെ നേതൃത്വത്തിൽ സ്വീകരകരണമൊരുക്കി. വെള്ളായണി ജി.വി അശോക് കുമാർ, ഉദയൻ കൊക്കോട്, അരുവിയോട് സജി, അശോക് ദേവദാരി എന്നീ കവികൾ അണിനിരന്ന കവിയരങ്ങ് നടന്നു. ഗാന രചയിതാവ് ഉദയൻ കൊക്കോട് ഉദ്ഘാടനം നിർവ്വഹിച്ചു.
നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സ് അങ്കണത്തിൽ നടന്ന പരിപാടിക്ക് കവി മണലൂർ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സുധർമ്മ അമരവിള ,വൃന്ദ മഹേഷ്, രാജിവേട്ടമംഗലം,ഗോപൻകൂട്ടപ്പന, വെള്ളായണി ജി.വി അശോക് കുമാർ എന്നിവർ ലഹരി വിരുദ്ധ കവിത ചൊല്ലി.
ലഹരി വിഴുങ്ങിയ യുവതലമുറയുടെ നേർക്കാഴ്ചയായി കുടുംബത്തിലും സമൂഹത്തിലും വ്യക്തി ബന്ധങ്ങളിലും വിള്ളൽ വീഴ്‌ത്തുന്ന സംഭവങ്ങൾ ദൃശ്യവത്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: