ന്യൂദൽഹി : ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയുടെ 400 ഏക്കർ വനഭൂമി അനധികൃതമായി കയ്യേറി ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ തകർക്കാനുള്ള തെലങ്കാന സർക്കാർ ശ്രമങ്ങൾ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് നിവേദനം സമർപ്പിച്ചു.
ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സർക്കാരിന്റെ അനധികൃത കയ്യേറ്റം മൂലം പരിസ്ഥിതിക്ക് നേരിടേണ്ടിവരാൻ പോകുന്ന ഗുരുതര പാർശ്വഫലങ്ങളെക്കുറിച്ച് മന്ത്രിയുമായി ചർച്ച നടത്തുകയും അതേപോലെ വിഷയത്തിൽ തങ്ങൾക്കുള്ള ആശങ്ക അറിയിക്കുകയും ചെയ്തു.
ദേശീയ സെക്രട്ടറിമാരായ ശ്രാവൺ ബി രാജ് , ശിവാംഗി ഖർവാൾ, ദില്ലി സർവ്വകലാശാല യുണിയൻ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരൺവാൾ, എബിവിപി ഹൈദരാബാദ് യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ, ജെഎൻയു യൂണിറ്റ് പ്രസിഡന്റ് രാജേശ്വർ ദൂബെ എന്നിവരടങ്ങിയ പ്രതിനിധി വ്യാഴാഴ്ച രാവിലെയാണ് കേന്ദ്ര മന്ത്രിയെ സന്ദർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: