Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ഭേദ​ഗതി ബിൽ പാസായതോടെ മുനമ്പത്ത് ആഹ്ളാദ പ്രകടനം: പ്രധാനമന്ത്രിക്കും കേന്ദ്രത്തിനും അഭിവാദ്യങ്ങളർപ്പിച്ച് ജനങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2025, 05:57 am IST
in Kerala, India

കൊച്ചി: വഖഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസായതോടെ മുനമ്പത്ത് ജനങ്ങളുടെ ആഹ്ളാദ പ്രകടനം. മുനമ്പം സമരപന്തലിൽ പടക്കംപൊട്ടിച്ചാണ് സമരക്കാർ ആഹ്ളാദപ്രകടനം നടത്തിയത്. പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും ഒപ്പം ബിജെപിക്കും മുനമ്പം നിവാസികൾ അനുകൂല മുദ്രാവാക്യം മുഴക്കി. വഖഫ് ഭേദ​ഗതി ബില്ലിൽ ലോക്‌സഭയിൽ നടന്ന ചർച്ചകൾ മുനമ്പത്തെ സമരപന്തലിൽ സ്ഥാപിച്ച ടെലിവിഷനിൽ സമരക്കാർ ലൈവായി കണ്ടിരുന്നു.

ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് സമരത്തിന്റെ ഭാഗമായവരില്‍ ഒരാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നന്ദി പറയുന്നു. തങ്ങളെ ചതിക്കാന്‍ നോക്കിയവര്‍ക്ക് തിരിച്ചടിയാണ് ലോക്‌സഭയിലെ നടപടികള്‍. വഖഫ് ബോര്‍ഡ് ഇനിയും പഠിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. തങ്ങള്‍ക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി ബില്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്ന എംപിമാര്‍ക്കായി ഒരു സാധനം കരുതിവെച്ചിട്ടുണ്ട്. രാഷ്‌ട്രീയമായി പ്രതികരിച്ചിരിക്കും.

ഹൈബി ഈഡന്‍ അടക്കമുള്ള എംപിമാര്‍ തങ്ങള്‍ക്ക് എതിരായിരുന്നു. തങ്ങളെ അറിയാത്ത കിരൺ റിജ്ജു പോലും തങ്ങൾക്ക് വേണ്ടി സംസാരിച്ചുവെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, തങ്ങളെ അറിയേണ്ട എംപി ഹൈബി ഈഡൻ എന്താണ് സംസാരിച്ചത് എന്നും സമരക്കാർ ചോദിക്കുന്നു. പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പ്രസ്താവിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. മുനമ്പം വിജയിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യ വിജയിച്ചു എന്നാണെന്നും മുനമ്പംകാര്‍ പറയുന്നു.

മുസ്‍ലിംകളുടെ മതകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് ഇടപെടുന്നതെന്നും റിജിജു പറഞ്ഞു. ‘ഈ ബിൽ വന്നില്ലായിരുന്നെങ്കിൽ, പാർലമെന്റ് സമുച്ചയത്തിനു മേൽ വരെ വഖഫ് അവകാശവാദം ഉന്നയിക്കുമായിരുന്നു’– മന്ത്രി പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ പ്രതിനിധികളും മുനമ്പത്തെ കുടുംബങ്ങളും എന്നെ വന്നു കണ്ടു. അവരുടെ പ്രശ്നങ്ങൾ നിങ്ങൾ (പ്രതിപക്ഷം) പരിഹരിച്ചെങ്കിൽ പിന്നെന്തിന് അവർ ഇവിടേക്കു വന്നു? നിങ്ങളവരുടെ ദുഃഖം മനസ്സിലാക്കിയില്ല. ഈ ബിൽ പാസാക്കുന്നതോടെ അവരുടെ ദുഃഖത്തിന് പരിഹാരമാകും. ബില്ലിനെ പിന്തുണച്ച കെസിബിസിയും സിബിസിഐയും മറ്റും അറിവില്ലാത്തവരാണോ? ഞങ്ങൾക്ക് ന്യൂനപക്ഷത്തിന്റെ പിന്തുണയുണ്ട്. – വഖഫ് ഭേദഗതി ബിൽ ചർച്ചയ്‌ക്കുള്ള മറുപടിപ്രസംഗത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.

കേരളത്തിൽ നിന്നുള്ള ഒരം​ഗം ഒഴികെ എല്ലാവരും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു എന്നാണ് റിപ്പോർട്ട്. സുരേഷ് ​ഗോപി മാത്രമാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല. പ്രതിപക്ഷ അം​ഗങ്ങൾ അവതരിപ്പിച്ച ഭേദ​ഗതികൾ വോട്ടിനിട്ട് തള്ളുകയും ചെയ്തിരുന്നു. കെ.സി. വേണു​ഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി. എട്ടു മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരുന്നത്.

എന്നാൽ ഉച്ചയ്‌ക്ക് 12.06ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.56 വരെ നീണ്ടു. ഇന്നു രാജ്യസഭയിലും അവതരിപ്പിക്കുന്ന ബിൽ അവിടെയും പാസായാൽ വഖഫ് ഭേദഗതി ബിൽ നിയമമാകും.14 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയ്‌ക്കും വോട്ടെടുപ്പിനുമൊടുവിൽ ഇന്നു പുലർച്ചെ 1.56നാണ് വഖഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസായത്. 232നെതിരെ 288 വോട്ടുകൾക്കാണ് വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. 520 പേരാണ് സഭയിൽ വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 261 പേരുടെ പിന്തുണ ലഭിച്ചാൽ ബിൽ പാസാകുന്ന സാഹചര്യത്തിലാണ് 288 അം​ഗങ്ങൾ ബില്ലിനെ പിന്തുണച്ചത്.

Tags: munambamWaqf Amendment Bill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)
Kerala

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മുനമ്പത്ത് വിജയിച്ച കുഞ്ഞുമോന്‍ അഗസ്റ്റിന്‍ വേളാങ്കണ്ണി പള്ളിയില്‍ മാതാവിന് പൂമാല ചാര്‍ത്തി അനുഗ്രഹം തേടുന്നു
Kerala

‘ഉപ്പുവെള്ളത്തിലും താമര വിരിഞ്ഞു’; വിജയം മാറ്റത്തിന്റെ ദിശാസൂചകം

Kerala

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി, ജനുവരി 27ന് വിശദവാദം കേൾക്കും

Kerala

മുനമ്പം നിവാസികൾക്ക് ആശ്വാസം: ഭൂവുടമകൾക്ക് കരമടയ്‌ക്കാൻ അനുമതി, കേസിൽ അന്തിമ വിധി വരുന്നതു വരെ തൽസ്ഥിതി തുടരും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.