Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസ് എയ് ഡിന്റെ എട്ട് കോടി സ്വീകരിച്ച ബെംഗളൂരുവിലെ ജോര്‍ജ്ജ് സോറോസ് കമ്പനിയെ കണ്ടെത്തി ഇഡി; സോറോസ് ഇന്ത്യയില്‍ കോടികള്‍ വിതറുന്നത് എന്തിന്?

അന്താരാഷ്‌ട്ര വികസനത്തിനുള്ള യുഎസ് ഏജന്‍സി ഫണ്ടില്‍ (യുഎസ് എയ് ഡ്) നിന്നും ബെംഗളൂരിലെ ജോര്‍ജ്ജ് സോറോസിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സംഘടന എട്ട് കോടി വാങ്ങിയതായി ഇഡി കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2025, 12:21 am IST
in India
നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കുന്നത് പ്രഖ്യാപിത ലക്ഷ്യമാക്കിയ അമേരിക്കയിലെ ശതകോടീശ്വരനും ഇന്ത്യയില്‍ നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന വ്യക്തിയുമായ ജോര്‍ജ്ജ് സോറോസ് (ഇടത്ത്)

നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കുന്നത് പ്രഖ്യാപിത ലക്ഷ്യമാക്കിയ അമേരിക്കയിലെ ശതകോടീശ്വരനും ഇന്ത്യയില്‍ നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന വ്യക്തിയുമായ ജോര്‍ജ്ജ് സോറോസ് (ഇടത്ത്)

ബെംഗളൂരു: അന്താരാഷ്‌ട്ര വികസനത്തിനുള്ള യുഎസ് ഏജന്‍സി ഫണ്ടില്‍ (യുഎസ് എയ് ഡ്) നിന്നും ബെംഗളൂരിലെ ജോര്‍ജ്ജ് സോറോസിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ സംഘടന എട്ട് കോടി വാങ്ങിയതായി ഇഡി കണ്ടെത്തി. എഎസ് എആര്‍ സോഷ്യല്‍ ഇംപാക്ട് അഡ്വൈസേഴ്സ് (ASAR Social Impact Advisors) എന്ന എന്‍ജിഒ സംഘടനയാണ് യുഎസ് എയ് ഡില്‍ (USAID) നിന്നും എട്ട് കോടി രൂപ വാങ്ങിയത് എന്നതാണ് ഇഡിയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് എന്‍ജിഒ സംഘടനകള്‍ 25 കോടി ജോര്‍ജ്ജ് സോറോസില്‍ നിന്നും വാങ്ങിയത് എന്തിനെന്ന് അന്വേിക്കുന്നതിന് ഇടയിലാണ് ഇഡി എഎസ് എആര്‍ സോഷ്യല്‍ ഇംപാക്ട് അഡ്വൈസേഴ്സ് എന്ന എന്‍ജിഒ സംഘടന യുഎസ് എയ്ഡിന്റെ എട്ട് കോടി വാങ്ങിയതായി കണ്ടെത്തിയത്.

മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രതിജ്ഞയെടുത്ത  ജോര്‍ജ്ജ് സോറോസ്

ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രതിജ്ഞയെടുത്ത വ്യക്തിയാണ് അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ള സംഘടനകളെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാന്‍ ഇഡി തീരുമാനിച്ചിരിക്കുന്നത്. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഭാഗമായി സാമൂഹ്യമാറ്റത്തിന് വേണ്ടി ധനസഹായം നല്‍കുന്ന സംഘടനയാണ് ജോര്‍ജ്ജ് സോറോസ് ഇക്കണോമിക് ഡവലപ് മെന്‍റ് ഫണ്ട് ( Soros Economic Development Fund).

വിദേശ വിനിമയ മാനേജ് മെന്‍റ് നിയമം ലംഘിച്ചുകൊണ്ട് 25 കോടി രൂപ ജോര്‍ജ്ജ് സോറോസിന്റെ  സംഘടന വാങ്ങി

വിദേശ വിനിമയ മാനേജ് മെന്‍റ് നിയമം (Foreign Exchange Management Act) ലംഘിച്ചുകൊണ്ട് 25 കോടി രൂപ ജോര്‍ജ്ജ് സോറോസിന്റെ സോറോസ് ഇക്കണോമിക് ഡവലപ്മെന്‍റ് ഫണ്ട് വാങ്ങിയെന്ന് ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ സംഘടനകളുടെ വിശദാംശങ്ങള്‍ ആണ് ഇപ്പോള്‍ ഇഡി കണ്ടെത്തിയത്. അതില്‍പ്പെട്ട ഒരു എന്‍ജിഒ സംഘടനയായ എഎസ് എആര്‍ എട്ട് കോടി രൂപ ജോര്‍ജ്ജ് സോറോസില്‍ നിന്നും വാങ്ങിയെന്നതാണ് കണ്ടെത്തിയിരിക്കുന്നത്. 2022-23 കാലത്ത് വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് അയയ്‌ക്കപ്പെട്ട ഫണ്ട് എന്ന നിലയിലാണ് ഇത്രയും തുക എഎസ് എആര്‍ എന്ന ജോര്ജ്ജ് സോറോസ് സംഘടന യുിഎസ് എയ് ഡില്‍ നിന്നും വാങ്ങിയിരിക്കുന്നത്.

ബെംഗളൂരുവിലെ മൂന്ന് കമ്പനികള്‍ക്കാണ് 2021 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ സോറോസ് ഫണ്ട് കിട്ടിയത്. ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് പോളിസി സംബന്ധിച്ച ബൗദ്ധികസംഘടനയായ കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വിറോണ്‍മെന്‍റ് ആന്‍റ് വാട്ടര്‍ (സി ഇഇഡബ്ല്യു) എന്ന കമ്പനിക്ക് വേണ്ടി ചെയ്തുകൊടുത്ത ജോലിയ്‌ക്ക് കൂലി എന്ന നിലയിലാണ് എട്ട് കോടി രൂപ വാങ്ങിയത് എന്ന വിശദീകരണമാണ് എഎസ് എആര്‍ എന്ന എന്‍ജിഒ സംഘടന നല്‍കിയിരിക്കുന്നത്. ആഗോള വെല്ലുവിളികളും അത് ഇന്ത്യയുടെ വികസനത്തില്‍ ചെലുത്തുന്ന പ്രത്യാഘാതവും മനസ്സിലാക്കുക എന്നത് സംബന്ധിച്ച പ്രവര്‍ത്തനമാണ് എ എസ് എ ആര്‍ നടത്തുന്നതെന്നതാണ് അവരുടെ അവകാശവാദം. ശുദ്ധവായു സംബന്ധിച്ചുള്ള ഒരു യുഎസ് എയ് ഡ് പദ്ധതിക്ക് സി ഇഇഡബ്ല്യുവിന് വേണ്ടി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതായും എ എസ് എആര്‍ പറയുന്നു. ഈ പദ്ധതി ഇപ്പോള്‍ അവസാനിച്ചു..

തങ്ങള്‍ക്ക് ജോര്‍ജ്ജ് സോറോസുമായോ അദ്ദേഹത്തിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായോ ബന്ധമില്ലെന്നാണ് എഎസ് എ ആര്‍ അവകാശവാദം ഉന്നയിക്കുന്നു. തങ്ങള്‍ക്ക് ഇപ്പോള്‍ സി ഇഇഡബ്ല്യു എന്ന സംഘടനയുമായി ബന്ധമില്ലെന്നും അവര്‍ അവകാശപ്പെടുന്നു. എഎസ് എആറുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഒരു വകുപ്പും തങ്ങള്‍ക്കെതിരെ അന്വേഷണമൊന്നും നടത്തിയിട്ടില്ലെന്നും എഎസ് എ ആര്‍ എന്ന സംഘടനയുടെ ഭാരവാഹികള്‍ പറയുന്നു.

ശുദ്ധവായു സംബന്ധിച്ചുള്ള ഒരു യുഎസ് എയ് ഡ് പദ്ധതിയുടെ ഭാഗമായി സി ഇഇഡബ്ല്യുവിന് വേണ്ടി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതായി എ എസ് എആര്‍ വിശദമാക്കുന്നു. എന്നാല്‍ ആ പദ്ധതി ഇപ്പോള്‍ അവസാനിച്ചുവെന്നും. ഇപ്പോള്‍ എഎസ് എആറിന് സി ഇഇഡബ്ല്യു എന്ന സംഘടനയുമായി ബന്ധമില്ലെന്നും പറയപ്പെടുന്നു. ഇങ്ങിനെ പറയുമ്പോഴും എന്ത് സ്വഭാവമുള്ള ജോലിക്കാണ് സി ഇഇഡബ്ല്യുവിന് വേണ്ടി എഎസ്എ ആര്‍ എന്ന സംഘടന പ്രവര്‍ത്തിച്ചതെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയില്ല.

സോറോസ് ഇക്കണോമിക് ഡവലപ്മെന്‍റ് ഫണ്ടില്‍ നിന്നും പണം പറ്റിയ ബെംഗളൂരുവിലെ മറ്റ് രണ്ട് എന്‍ജിഒകള്‍ റൂട്ട് ബ്രിഡ്ജ് സര്‍വ്വീസസ് ലിമിറ്റഡും റൂട്ട് ബ്രിഡ്ജ് അക്കാദമിയും ആണ്. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഭാഗമായി സാമൂഹ്യമാറ്റത്തിന് ധനസഹായം നല്‍കുന്ന കമ്പനിയാണ് സോറോസ് ഇക്കണോമിക് ഡവലപ് മെന്‍റ് ഫണ്ട്.

ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഇന്ത്യയില്‍ അനഭിലഷണീയമായ പ്രവര്‍ത്തനം നടത്തുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

യുഎസ് എയ് ഡ് ബെംഗളൂരുവിലെ ഈ മൂന്ന് ജോര്‍ജ്ജ് സോറോസിന്റെ കീഴിലുള്ള എന്‍ജിഒകള്‍ക്ക് എന്ത് ആവശ്യത്തിന് പണം നല്‍കി എന്ന കാര്യമാണ് ഇഡി അന്വേഷിക്കുന്നത്. ഇന്ത്യയില്‍ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്നാണ് 2016ല്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയത്. അതിന്റെ പേരില്‍ ഈ സംഘടനയെ പ്രയര്‍ റഫറന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഏതെങ്കിലും ഒരു ഇന്ത്യന്‍ സംഘടനയ്‌ക്ക് പണം നല്‍കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും മുന്‍ കൂട്ടി അനുമതി വാങ്ങണം എന്ന വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നസംഘടനകളെയാണ് പ്രയര്‍ റഫറന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.

ജോര്‍ജ്ജ് സോറോസിന്റെ സംഘനടകള്‍ഇന്ത്യയില്‍ പണം നല്‍കുന്നത് എന്തിന്? 

എഎസ് എ ആര്‍, റൂട്ട് ബ്രിഡ്ജ് സര്‍വ്വീസസ് ലിമിറ്റഡ്, റൂട്ട് ബ്രിഡ്ജ് അക്കാദമി എന്നീ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ മൂന്ന് എന്‍ജിഒകള്‍ക്ക് ജോര്‍ജ്ജ് സോറോസിന്റെ തന്നെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ പണം നല്‍കിയത് നിര്‍ബന്ധിതമായും പാലിക്കേണ്ട വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണോ എന്ന കാര്യവും ഇഡി പരിശോധിക്കുന്നു. വിദേശത്ത് നിന്നും നേരിട്ടുള്ള ഫണ്ട് വാങ്ങുന്ന തിങ്ക് ടാങ്കുകള്‍ എന്നറിയപ്പെടുന്ന ബൗദ്ധിക സംഘടനകള്‍, പൗരാവകാശ സംഘടനകള്‍, മറ്റ് സംഘടനകള്‍ എന്നിവയ്‌ക്ക് ജോര്‍ജ്ജ് സോറോസിന്റെ സംഘനടകള്‍ നല്‍കുന്ന പണം എന്തിനാണ് ചെലവഴിച്ചത് എന്ന കാര്യവും ഇഡി പരിശോധിക്കും. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടി ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തതിന് പിന്നില്‍ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒ എസ് എഫ്) എന്ന സംഘടന ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ബെംഗളൂരുവിലെ മൂന്ന് എന്‍ജിഒകളും ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുന്ന അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ്ജ് സോറോസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തി ഇഡി.

ഇന്ത്യയില്‍ മോദിയെ മാറ്റി രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് ജോര്‍ജ്ജ് സോറോസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി ഇന്ത്യയിലെ ഏത് ചെകുത്താനുമായി കൂട്ടുകൂടാനും ജോര്‍ജ്ജ് സോറോസ് തയ്യാറാണ്. അതിന്റെ ഭാഗമായാണ് സിഖ് തീവ്രവാദസംഘടനയായ ഖലിസ്ഥാന്‍ വാദികളുമായി രാഹുല്‍ ഗാന്ധിയെ അടുപ്പിക്കുന്നത്. അതുപോലുള്ള എല്ലാ സാമൂഹ്യവിരുദ്ധസംഘടനകളെയും മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി കൂടെക്കൂട്ടുകയാണ് ജോര്‍ജ്ജ് സോറോസ്.

 

 

Tags: RootbridgeAcademyRootbridgeServicesLtdNGOfemaGeorgesorosOpenSocietyFoundationUSAidForeignExchangeManagementActASAR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി, ഖമേനി, റെസ് പഹ്ലവി, രാഹുല്‍ ഗാന്ധി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട് )
India

അമേരിക്ക ഇറാനിലെ ഭരണം അട്ടിമറിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ഏറെ പഠിക്കാനുണ്ട്…ഡീപ് സ്റ്റേറ്റിന്റെ ഇന്ത്യയിലെ റബ്ബര്‍ സ്റ്റാമ്പ് രാഹുല്‍ ഗാന്ധി

Kerala

മസാല ബോണ്ടിലെ ഇ ഡി നോട്ടീസ് റദ്ദാക്കണം: മുഖ്യമന്ത്രി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Kerala

മസാല ബോണ്ട്: മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഇ ഡി അപ്പീല്‍ നല്‍കി

India

നക്സലൈറ്റുകള്‍ക്ക് വേണ്ടി വാദിച്ച് വിദ്യാര്‍ത്ഥികള്‍…ആരാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ കളിക്കുന്നത്? മതപരിവര്‍ത്തനലോബിയോ, എന്‍ജിഒകളോ?

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി
India

ഇന്ത്യയുടെ ജനാധിപത്യം തകര്‍ന്നു എന്ന് നാല് വിദേശരാജ്യങ്ങളില്‍ പ്രസംഗിച്ചു നടന്ന രാഹുല്‍ ഗാന്ധി നടത്തിയത് രാജ്യദ്രോഹമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.