ആലപ്പുഴ: ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി നല്‍കിയത് സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിക്ക് കീഴില്‍. . ആലപ്പുഴ – എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്ന ഈ പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായി 9.3177 കോടി രൂപ നീക്കിവച്ചു . ജില്ലയിലെ പ്രധാന വിനോദ സഞ്ചാരാകര്‍ഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാല്‍ തീരങ്ങള്‍, അന്താരാഷ്‌ട്ര ക്രൂയിസ് ടെര്‍മിനല്‍ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള വികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആലപ്പുഴ ബീച്ചിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിക്കാന്‍ 24.45 കോടി രൂപയും കനാലുകളുടെ കരകള്‍ നവീകരിക്കുന്നതിന് 37 കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്.
പുന്നമട ഫിനിഷിംഗ് പോയിന്റിലെ ബോട്ട് ടെര്‍മിനല്‍ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ വലിയ ആകര്‍ഷണമാണ്. ഇവിടെ 8.5 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: