ആലപ്പുഴ: മാന്നാറില്‍ കള്ള് ഷാപ്പിലെ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ മാന്നാര്‍ മുല്ലശ്ശേരിക്കടവ് റാന്നി പറമ്പില്‍ പീറ്റര്‍ (35)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിയ മാന്നാര്‍ വിഷവര്‍ശ്ശേരിക്കര അമ്പഴത്തറ വടക്കേതില്‍ അനുവിനെ (അനു സുധന്‍44) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മോഷണം, വ്യാജ വാറ്റ്, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ അനു സുധനെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ മാന്നാര്‍ തട്ടാരമ്പലം റോഡില്‍ സ്ഥിതിചെയ്യുന്ന കള്ള് ഷാപ്പിലാണ് സംഭവം. പ്രതി സുധനും മറ്റൊരാളുമായി ഉണ്ടായ അടിപിടിക്കിടെ പിടിച്ചുമാറ്റാന്‍ എത്തിയ പീറ്ററിനെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെ വലതു കൈക്ക് മാരകമായി പരിക്കേറ്റു.
പരിക്കേറ്റ പീറ്ററിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: