ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടേയും പ്രചാരണത്തിന് വിരുദ്ധമായി കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്ത് ട്രെയിന്‍ അപകടങ്ങളും മരണങ്ങളും കുറഞ്ഞെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2004 മുതല്‍ 2014 വരെ 1,711 ട്രെയിന്‍ അപകടങ്ങളുണ്ടായപ്പോള്‍ 2014 മുതല്‍ 2024 വരെ 678 അപകടങ്ങള്‍ മാത്രമാണ് ഉണ്ടായത്. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് പത്തുവര്ഷമുണ്ടായ അപകടങ്ങളിലായി 904 ആളുകളാണ് മരണപ്പെട്ടത്. അതേസമയം 2014 മുതല്‍ 2024 വരെ ട്രെയിന്‍ അപകടങ്ങളില്‍ 748 പേര്‍ക്ക് ജീവഹാനി ഉണ്ടായി. കണക്കുകള്‍ ഇതായിരിക്കെ മോദി ഭരണകാലത്താണ് ട്രെയിനപകടങ്ങള്‍ ഉയര്‍ന്നതെന്ന പ്രചാരണമാണ് രാജ്യത്ത് നടക്കുന്നത്.
റെയില്‍വേയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള വരുമാനം 70,693 കോടി രൂപയാണെന്നും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു. 279 കോടി ടിക്കറ്റുകളില്‍ നിന്നാണ് ഈ വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: