ന്യൂദൽഹി : പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെയിലും വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ .രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ഭൂമികളിൽ അവകാശം ഉന്നയിക്കുന്ന വഖഫ് ബോർഡിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത് . ഇന്ന് എല്ലാ എതിർപ്പുകളെയും അവഗണിച്ച് വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ മാസങ്ങൾക്ക് മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളും യാഥാർത്ഥ്യമാകുകയാണ്.
ആര് എതിര്‍ത്താലും വഖഫ് ബില്‍ പാസാക്കുമെന്ന ഉറപ്പാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയത് .കര്‍ണാടകയിലെ ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും ഭൂമി വഖഫ് ബോര്‍ഡ് തട്ടിയെടുക്കുന്നു. ഭൂമി തട്ടിയെടുക്കുന്നത് വഖഫ് ബോര്‍ഡിന്റെ ശീലമായി മാറി കഴിഞ്ഞു. മാറ്റത്തിന് സമയമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ ജാർഖണ്ഡിൽ വച്ചാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത് .
ഇന്ന് ഏറെ പേർക്ക് ആശാകിരണമായി ആ വാക്കുകൾ പാലിക്കാനുള്ള തീരുമാനത്തിലാണ് മോദി സർക്കാർ . ഒപ്പം ഒരാളുടെയും സ്വത്തുക്കൾ കൈവിട്ട് പോകില്ലെന്ന ഉറപ്പും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: