ബറേലി : സംസ്ഥാനത്ത് ആരെങ്കിലും ഇപ്പോൾ കലാപം നടത്താൻ തുനിഞ്ഞാൽ അവരുടെ സ്വത്ത് കണ്ടുകെട്ടി ദരിദ്രർക്കിടയിൽ വിതരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൊവ്വാഴ്ച ബറേലിയിൽ സ്കൂൾ ചലോ അഭിയാനും പകർച്ചവ്യാധി നിയന്ത്രണ കാമ്പയിനും തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ട് വർഷത്തിനിടെ ബറേലി ഉൾപ്പെടെ സംസ്ഥാനത്ത് എവിടെയും കലാപങ്ങൾ ഉണ്ടായിട്ടില്ലെന്ന് യോഗി പറഞ്ഞു. 2017 ന് മുമ്പ് ബറേലിയിൽ എല്ലാ വർഷവും അഞ്ച് മുതൽ ഏഴ് വരെ കലാപങ്ങൾ സാധാരണമായിരുന്നു. ഇപ്പോൾ ബറേലിയിൽ കലാപമില്ല, എല്ലാം ശരിയായിട്ടാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ മുൻ സമാജ്‌വാദി സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. അവർ കന്നുകാലികളെ എപ്പോഴും ഉപേക്ഷിക്കുകയായിരുന്നു പതിവ്. അവരുടെ നേതാവ് പറയുന്നത് ചാണകത്തിന് ദുർഗന്ധമാണെന്നാണ്. എന്നാൽ യാഥാർത്ഥ്യത്തിൽ അവർ പശുക്കളെ കശാപ്പുകാർക്ക് കൈമാറുമായിരുന്നു. എന്നാൽ നമ്മൾ കശാപ്പുകാരെ നരകത്തിലേക്ക് അയച്ചപ്പോൾ സമാജ്‌വാദി പാർട്ടി കുഴപ്പത്തിലായിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ ബറേലിയിൽ 932 കോടി രൂപയുടെ 132 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് മുഴുവൻ 2500 പുതിയ ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ലക്ഷ്യം വച്ചാണ് അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ യോഗി സംസാരിച്ചത്. പശുക്കടത്തുകാരുമായും കശാപ്പുകാരുമായും ബന്ധമുള്ളവർക്ക് പശുവിനെ എങ്ങനെ സേവിക്കണമെന്ന് എങ്ങനെ അറിയാമെന്ന് അദ്ദേഹം ചോദിച്ചു. അവർക്ക് ചാണകത്തിൽ നിന്ന് ദുർഗന്ധം മാത്രമേ കണ്ടെത്താൻ കഴിയൂ. അവരുടെ പ്രവൃത്തികളിൽ ഒരു ദുർഗന്ധവും അവർ കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: