മധുര:പാര്‍ലമെന്ററി വ്യാമോഹം നേതാക്കളെ ബാധിച്ചിരിക്കുന്നതായി സിപിഎം.ഇത് വര്‍ഗസമരത്തെയും ബാധിക്കുന്നു.
തമിഴ്‌നാട്ടിലെ മധുരയില്‍ നാളെ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവലോകന റിപ്പോര്‍ട്ടിലാണ് ഇങ്ങനെ പറയുന്നത്.പണമുള്ളവരുടെ കൂടെ സി പി എം നേതാക്കള്‍ നില്‍ക്കുന്ന പ്രവണത ഏറുന്നു എന്ന വിമര്‍ശനവുമുണ്ട്.
ബൂര്‍ഷ്വാ പാര്‍ട്ടികളെ കൂട്ടുപിടിച്ച് സ്ഥാനമാനങ്ങള്‍ നേടാനുള്ള വഴി ആരായുന്നു.. ഉപരിവര്‍ഗത്തിനെതിരെയുളള സമരം ഇതുകാരണം ഉപേക്ഷിക്കുന്നു. ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സംഘടിപ്പിച്ച് അവര്‍ക്കായി സമരം ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല.
പാര്‍ട്ടിയില്‍ പിന്തിരിപ്പന്‍ ചിന്താഗതി വര്‍ദ്ധിക്കുന്നു. ധനികരുമായും അധികാര വര്‍ഗവുമായും ഏറ്റുമുട്ടാന്‍ പാര്‍ട്ടി തയാറാകുന്നില്ല. പാര്‍ലമെന്ററി വ്യാമോഹം മൂലം മേല്‍കമ്മിറ്റികളും ഉപരിവര്‍ഗവുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നു. തൊഴിലാളി വര്‍ഗത്തിനിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞുവെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: