കൊച്ചി : പൃഥ്വിരാജ് ചിത്രം എമ്പുരാനുമായി ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. സിനിമയെ സിനിമയായി കാണണം എന്ന് പറഞ്ഞ “അംബാസ്സഡർമാർ” ദി കേരളാ സ്റ്റോറിയും , കാശ്മീർ ഫയൽസും , ടിപി 51 , പുഴ മുതൽ പുഴ വരെ തുടങ്ങിയ സിനിമകളെ “സിനിമയായി കാണണം ” എന്ന് പറയാതിരുന്നത് എന്തുകൊണ്ടാണെന്നാണ് സെൻ കുമാറിന്റെ ചോദ്യം.അത് ചിന്തിക്കുമ്പോൾ തന്നെ കാര്യം മനസിലാകുമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
‘ സിനിമയെ സിനിമയായി കാണണം ” ! അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബ്രാൻഡ് അംബാസ്സഡർമാർ ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ടു …
ഇതേ “അംബാസ്സഡർമാർ” ദി കേരളാ സ്റ്റോറിയും , കാശ്മീർ ഫയൽസും , ടിപി 51 , പുഴ മുതൽ പുഴ വരെ തുടങ്ങിയ സിനിമകളെ “സിനിമയായി കാണണം ” എന്ന് എന്തുകൊണ്ട് പറയുന്നില്ല / പറഞ്ഞില്ല / പറയുകയില്ല എന്ന് മാത്രം ചിന്തിക്കുക …
ഈ ചിത്രങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾ ഇവരാരെങ്കിലും ഇതേ അഭിപ്രായ സ്വാതന്ത്രം , ഫാസിസം എന്നൊക്കെ പറഞ്ഞു നിങ്ങൾ എവിടെയെങ്കിലും കണ്ടിരുന്നോ ?
ചിന്തിക്കുക…
കാര്യം മനസ്സിലാവും ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: