‘എമ്പുരാന്‍’ സിനിമയില്‍ 24 വെട്ട്. റീ എഡിറ്റഡ് ചെയ്യുന്ന ഭാഗങ്ങളുടെ സെന്‍സര്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ 17 രംഗങ്ങള്‍ മാറ്റുമെന്നും മൂന്ന് മിനിറ്റ് കളയുമെന്നുള്ള വിവരങ്ങള്‍ ആയിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ 24 കട്ടുകള്‍ ഉണ്ടെന്നാണ് പുതിയ വിവരം.
ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്.
എമ്പുരാൻ ചിത്രത്തിന്റെ റീഎഡിറ്റഡ് വേർഷൻ നന്ദി കാർഡിൽനിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി എന്ന എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു . എന്നാൽ തന്റെ പേര് മാറ്റാൻ അദ്ദേഹം തന്നെ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ .
നേരത്തെ എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ചര്‍ച്ചയായിരുന്നു. ‘എന്താണ് വിവാദം, ആരാണ് ഇതെല്ലാം ഉണ്ടാക്കുന്നത്? ഇതെല്ലാം ബിസിനസ് ആണ്. ആളുകളുടെ മനോനിലയെ ഇളക്കിവിട്ട് പണം വാരുകയാണ്. അതാണ് ചെയ്യുന്നത്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: