കൊച്ചി:കോതമംഗലം വടാട്ടുപാറയില്‍ വിനോദ യാത്രാ സംഘത്തിലെ രണ്ടുപേര്‍ മുങ്ങി മരിച്ചു.കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ദിഖ് (38) എന്നിവരാണ് മരിച്ചത്.
കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോള്‍ അബുവും സിദ്ദിഖും വെള്ളത്തില്‍ താഴ്ന്ന് പോകുകയായിരുന്നു.തുടര്‍ന്ന് അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: