കോട്ടയം:കടപ്ലാമറ്റത്ത് ഗര്‍ഭിണി ജീവനൊടുക്കിയത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണെന്ന് യുവതിയുടെ കുടുംബം. കടപ്ലാമറ്റം സ്വദേശിനി അമിതാ സണ്ണി (32) ആണ് ആത്മഹത്യ ചെയ്തത്.
ഭര്‍തൃ വീട്ടിലെ പീഡനം മൂലമാണ യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവ് അഖില്‍ സ്ഥിരം മദ്യപാനി ആയിരുന്നുവെന്നും വീട്ടില്‍ മനസമാധാനം ഉണ്ടായിരുന്നില്ലെന്നും അമിതാ സണ്ണിയുടെ പിതാവ് പറഞ്ഞു.
ആത്മഹത്യചെയ്യുന്നതിന് മുമ്പ് ഫോണില്‍ വിളിച്ച് രണ്ട് മക്കളെയും നോക്കണമെന്ന് പറഞ്ഞ് മകള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ചയാണ് കണ്ടാറ്റുപാടം സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത ആത്മഹത്യ ചെയ്തത്.നാല് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: