ജിതിന്‍ കെ ജേക്കബ്ബ്
ഈ പോസ്റ്റ് ക്രിസ്ത്യൻ വിശ്വാസികളെ ഉദ്ദേശിച്ച് ഉള്ളതാണ്. ‘എമ്പുരാൻ’ സിനിമയിൽ തീവ്രവാദികളെ മഹത്വവൽക്കരിക്കുന്നതും, ഹിന്ദു വിശ്വാസങ്ങൾക്ക് നേരയും, ഇന്ത്യ എന്ന രാഷ്‌ട്രത്തിന് നേരെയും വിഷം തുപ്പുന്നതും, വർഗീയ കലാപങ്ങൾ വരെ ഉണ്ടാക്കാൻ ശ്രമിക്കുന്നതും പരസ്യമായി ആണെങ്കിൽ ക്രിസ്ത്യൻ വിശ്വാസങ്ങളെ ഏറ്റവും നികൃഷ്ട്ടമായി ആക്രമിച്ചിരിക്കുന്നത് പല ഒളിച്ചു കടത്തലിലൂടെയുമാണ്.
ഈ സിനിമയിൽ ഏറ്റവും കൂടുതൽ അവഹേളിച്ചിരിക്കുന്നത് ക്രിസ്ത്യൻ വിശ്വാസങ്ങളെ ആണ് എന്നത്
നല്ലൊരു ശതമാനം ക്രിസ്ത്യൻ വിശ്വാസികൾക്കും മനസിലായിട്ടില്ല എന്നതാണ് വസ്തുത.
ഇന്നലെ ‘ഓർഗനിസർ’ ൽ എഴുതിയ ലേഖനം കണ്ട് ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ചത് ക്രിസ്ത്യൻ നാമധാരികൾ ആണ്. ഇത്തരം നിഷ്ക്കുകൾ ഉള്ളതാണ് ഇവരുടെ ബലം.
https://organiser.org/…/concern-of-the-christian…/
എമ്പുരാനിലെയും, ലൂസിഫറിലെയും ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ പറയും മുൻപ് കുറച്ചു പുറകോട്ട് സഞ്ചരിക്കണം.
പ്രിത്വിരാജ് എന്ന ‘നിലപാട്’ ഉള്ള മഹാന്റെ പല സിനിമകളിലും സാത്താൻ സേവ, അല്ലെങ്കിൽ പൈശാചിക ആരാധന, ബൈബിൾ വചനങ്ങൾ ദുർവ്യാഖ്യാനം, ബൈബിളിൽ ഇല്ലാത്ത വചനങ്ങൾ ഉണ്ടെന്ന് കാണിക്കൽ, പൈശാചിക ചിഹ്ന്നങ്ങളുടെ അവതരണം, പൈശാചിക സ്തുതികൾ, യേശു ക്രിസ്തുവിനെ ഇൻഡയറക്റ്റ് ആയി അവഹേളിക്കൽ എല്ലാം കാണാൻ കഴിയും.
കുറച്ചു സിനിമകളുടെ പേര് പറയാം :-
സ്റ്റോപ്പ് വയലൻസ്, ആദം ജോൺ, 9 (Nine), എസ്ര, കോൾഡ് കേസ് തുടങ്ങിയ സിനിമകളിൽ നേരിട്ട് തന്നെയാണ് സാത്താൻ സേവയും, സാത്താൻ ആരാധനയും, സാത്താൻ ബിംബങ്ങളും ഒക്കെ കാണിക്കുന്നത്.
666, 616, 888, FFF തുടങ്ങിയവയൊക്കെ
പൈശാചിക ബിംബങ്ങൾ ആയാണ് കരുതപ്പെടുന്നത്. 666 എന്ന നമ്പറിനെ കുറിച്ച് ബൈബിളിൽ പോലും പറയുന്നുമുണ്ട്.
7ത് ഡേ, Memories തുടങ്ങിയ സിനിമകളിലും സാത്താനിക് ആയുള്ള കാര്യങ്ങൾ ഇൻഡയറക്റ്റ് ഒളിച്ചു കടത്തുന്നു.
ഈ സിനിമകളിൽ ഒട്ടുമിക്കതും എട്ടു നിലയിൽ പൊട്ടിയ സിനിമകൾ ആണ്. എന്നിട്ടും അതേ പറ്റേണിൽ ഉള്ള സിനിമകൾ വന്നു കൊണ്ടിരുന്നു. ഇതിൽ പലതിലും നിർമാണ പങ്കാളി ആരായിരുന്നു എന്ന് പറയേണ്ടല്ലോ..!
അതുപോലെ തന്നെ ലുസിഫർ, എമ്പുരാൻ എന്നീ രണ്ട് സിനിമകളിലും നിറഞ്ഞു നിൽക്കുന്നത് സാത്താൻ സ്തുതികളും, സാത്താൻ ബിംബങ്ങളും, ഇല്ലാത്ത ബൈബിൾ വചനങ്ങളും, ദൈവ പുത്രൻ എന്ന് ക്രിസ്ത്യൻ വിശ്വാസികൾ വിശ്വസിക്കുന്ന യേശു ക്രിസ്തുവിനെ അവഹേളിക്കലും ഒക്കെയാണ്.
‘ലൂസിഫർ’ എന്നത് പൈശാചികതയുടെ രൂപമാണ് അല്ലെങ്കിൽ തിന്മയായാണ് ബൈബിളിൽ പറയുന്നതും, ക്രിസ്തീയ വിശ്വാസവും. സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുന്ന കാറിന്റെ നമ്പർ 666 ആണ് (സാത്താന്റെ നമ്പർ)
കഴുത്ത് ഒടിഞ്ഞു കിടക്കുന്ന യേശുക്രിസ്തുവിന്റെ ക്രൂശിത രൂപത്തിൽ പാമ്പ് കയറി ഇരിക്കുന്നു. ബൈബിളിൽ പാമ്പ് എന്നത് പിശാചിന്റെ പ്രതീകം ആണ്.
ലൂസിഫർ ക്ലൈമാക്സിൽ എസ്സെകിയേൽ 25:17 എന്ന് പറഞ്ഞ് മോഹൻലാൽ പറയുന്ന ബൈബിൾ വചനം ബൈബിളിൽ ഇല്ലാത്തത് ആണ്.!
Memories സിനിമയിൽ പറയുന്ന ‘ദുഷ്ടനെ പനപോലെ വളർത്തും’ എന്നതും ബൈബിൾ വചനം അല്ല..! ബൈബിൾ പ്രകാരം പന പോലെ വളരുന്നത് നീതിമാനാണ്.
സങ്കീർത്തനം 92 :12 – “നീതിമാന്മാർ പനപോലെ തഴയ്‌ക്കും, ലബനോനിലെ
ദേവതാരു പോലെ വളരും”.
‘ദുഷ്ടനെ പനപോലെ വളർത്തും’ എന്നത് സാത്താന്റെ പ്രമാണം ആണ്. ദുഷ്ടത ചെയ്യുന്നവർ അഭിവൃദ്ധി പ്രാപിക്കും എന്ന് പ്രചരിപ്പിക്കുന്നത് സാത്താ ന് വേണ്ടിയാണ്.
ഇനി സിനിമയിലെ ചില ഡയലോഗുകൾ നോക്കാം:-
‘ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താൻ അല്ലാതെ മറ്റ് ആരെ ആശ്രയിക്കാൻ’ ..! – ദൈവപുത്രൻ എന്ന് പറയുന്നത് യേശു ക്രിസ്തു ആണ് എന്നത് ഓർക്കണം..!
ഒരു തകർന്ന പള്ളിയുടെ മുന്നിൽ ഇരുന്ന് മോഹൻലാൽ കഥാപാത്രം പറയുന്നു ‘ദൈവ പുത്രൻ വിതച്ച പാപത്തിന്റെ വിളവെടുക്കാൻ കറുത്ത മാലാഖ’ എന്ന്.
ഇവിടെയും അവഹേളിക്കുന്നത് യേശു ക്രിസ്തുവിനെ തന്നെയാണ്. അതേസമയം കറുത്ത മാലാഖ എന്ന് പറഞ്ഞ് പിശാചിനെ പുകഴ്‌ത്തുകയും ചെയ്യുന്നു. അങ്ങാനത്തെ നിരവധി സാത്താൻ സ്തുതികൾ…!
മാറ്റൊരു ക്ലാസ്സിക് ഉദാഹരണം ആണ് ഇറാഖിലെ കാരാഗോഷ് (Qaraghosh) നഗരത്തെ കുറിച്ചുള്ള റഫറൻസ്.
ഇസ്ലാമിക ഏകാധിപത്യം കൊടികുത്തി വാണ ഇറാഖിലെ ഒരേ ഒരു ക്രിസ്ത്യൻ നഗരം ആണ് കാരാഗോഷ് (Qaraghosh) നഗരം. ISIS എന്ന ജിഹാദി ഭീകരസംഘടന കാരാഗോഷിൽ കൂട്ടക്കൊല നടത്തിയത് ആരെ ആണ് എന്ന് പറയേണ്ടല്ലോ. കുഞ്ഞു കുട്ടികൾ അടക്കം മുഴുവൻ ക്രിസ്ത്യൻ കാഫിറുകളെ ISIS ൽ കാരാഗോഷ് നഗരത്തിൽ കൊന്നു വീഴ്‌ത്തി. ബാക്കി ഉള്ളവർ പലായനം ചെയ്തു രക്ഷപെട്ടു. അവിടെ ഉള്ള ക്രിസ്ത്യൻ പള്ളികൾ എല്ലാം തകർക്കപ്പെട്ടു.
ആഫ്രിക്കൻ ഡ്രഗ് കാർട്ടൽ തലവൻ കബൂഗയെ തകർക്കാൻ ലൂസിഫർ COMPROMISE മീറ്റിംഗ് വെക്കാൻ ഈ ലോകത്ത് മറ്റൊരിടവും പ്രിത്വിരാജ് തെരെഞ്ഞെടുത്തില്ല. അയാൾ തെരെഞ്ഞെടുത്തത് ആ കാരാഗോഷ് (Qaraghosh) ആണ്. അതും കാരാഗോഷ് നഗരത്തിലെ ക്രിസ്ത്യൻ പള്ളിക്ക് ഉള്ളിൽ വച്ചാണ് ആ ചർച്ച.
എന്ത് കൊണ്ട് ഇറാഖിലെ കാരാഗോഷിലെ ക്രിസ്ത്യൻ പള്ളി?
അവിടെ ഉള്ള പള്ളികൾക്കും ദൈവത്തിനും ഒന്നും സാധിക്കാത്ത കാര്യം ലൂസിഫർ ആ പള്ളിക്കുള്ളിൽ വച്ചു ചെയ്തു കാണിച്ചു. ശത്രുവിനെ തർക്കുന്നു. തകർന്ന ദേവാലയത്തിൽ നീതി നടപ്പാക്കുന്നത് ലൂസിഫർ ആയ നായകൻ. ആരാണ് ലൂസിഫറിന് വേണ്ടി അത് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.
സയ്യിദ് മസൂദ് ആണ് ലൂസിഫറിന് വേണ്ടി ദേവാലയത്തിൽ നീതി നടപ്പാക്കുന്നത്…!
അവസാനം ആ തകർന്ന ക്രിസ്ത്യൻ പള്ളിയിലേക്ക് ലൂസിഫറിനെ പടിക്കാൻ വരുന്ന സൈന്യത്തെ ഇല്ലാതാക്കാൻ സയ്യിദ് മസൂദ് ഒരിക്കൽ കൂടി ആ ക്രിസ്ത്യൻ ദേവാലയം തകർക്കുന്നു.
ആ സീനിന്റെ അവസാനം മുകളിൽ നിന്ന് ഒരു കുരിശു ഒടിഞ്ഞു തല കുത്തി വീഴുന്നു. കുരിശിന്റെ മറ്റ് ഭാഗങ്ങൾ ഒടിഞ്ഞു പോയി ലൂസിഫറിനെ കുറിക്കുന്ന L ബാക്കി ആവുന്നു. പിന്നിൽ തകർന്ന പള്ളിയുടെ ഏരിയൽ ഷോട്ട് കാണിച്ചു സീൻ അവസാനിക്കുന്നു.
അതായത് ലൂസിഫർ (പിശാച്) ദൈവത്തെ തോൽപ്പിക്കുന്നു..!
എമ്പുരാൻ എന്ന പേര് തന്നെ ഒളിച്ചു കടത്തൽ ആണ്. ക്രിസ്ത്യാനികൾ ദൈവത്തെ തമ്പുരാനെ എന്ന് വിളിച്ച് ദിവസവും പ്രാർത്ഥിക്കും. ഇവിടെ തമ്പുരാനെ എമ്പുരാൻ ആക്കി എന്ന് മാത്രം. ദൈവത്തെ മാറ്റി ചെകുത്താനെ വാഴ്‌ത്തുന്നു.
ഞാൻ ഈ എഴുതിയത് സിനിമകളിൽ പ്രിത്വിരാജ് ഒളിച്ചു കടത്തിയ സാത്താൻ വാഴ്‌ത്തലിന്റെയും, ക്രിസ്ത്യൻ വിശ്വാസങ്ങളെ അവഹേളിക്കലിന്റെയും 10% പോലും ആയിട്ടില്ല എന്നോർക്കണം.
ഹൈന്ദവ വിശ്വാസങ്ങൾക്ക് നേരെയും, ഇന്ത്യ എന്ന രാജ്യത്തിന്റെ അഖണ്ഡതക്ക് നേരെയും എന്ത് വൃത്തികേട് കാണിച്ചാലും ഇവിടെ ആരും ചോദിക്കില്ല, ചോദിച്ചാൽ ആവിഷ്ക്കാര സ്വാതന്ത്ര്യം, ഫാസിസം എന്നൊക്കെ പറഞ്ഞ് ഇരവാദം ഇറക്കിയാൽ മതി എന്ന് അവർക്ക് അറിയാം. പക്ഷെ അതുപോലെ അല്ല ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് നേരെ വിഷം തുപ്പിയാൽ എന്ന് പ്രിത്വിരാജിന് അറിയാം. അതുകൊണ്ടാണ് വളഞ്ഞ വഴിയിൽ അതി നീചമായി ക്രിസ്തീയ വിശ്വാസങ്ങൾക്ക് നേരെയും, യേശു ക്രിസ്തുവിന് നേരെയും അവഹേളനം നടത്തുന്നത്.
സിനിമയെ സിനിമ ആയി കണ്ടാൽ പോരെ എന്ന് ചോദിക്കുന്നവർ ഉണ്ടാകാം. ന്യായമായ ചോദ്യം, ഇത് ഒന്നോ രണ്ടോ സിനിമകളിൽ ആണെങ്കിൽ സമ്മതിക്കാം. പക്ഷെ ഇവിടെ ലൂസിഫർ, എമ്പുരാൻ തുടങ്ങിയ സിനിമകളിൽ മാത്രമല്ല ഇത് ഉള്ളത് എന്നത് പ്രത്യേകം എടുത്ത് പറയുന്നു.
എന്താണ് പ്രിത്വിരാജിന്റെ അജണ്ട..? അയാൾ ഒറ്റയ്‌ക്ക് ആണോ..? അതോ അയാളുടെ പിന്നിൽ ആളുകൾ ഉണ്ടോ..?
സാത്താന്റെ സന്തതികൾക്ക് ഈ എഴുതിയത് മനസിലാകില്ല. അവർ ഇവിടെയും വന്ന് പരിഹാസം ചൊരിയുകയും, ആക്രമണം അഴിച്ചു വിടുകയും ചെയ്യും. കാരണം സാത്താന് ഇപ്പോൾ ചെറിയ മുൻകൈ ഉണ്ട്. ദൈവത്തെ സിനിമയിലൂടെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം അവനുണ്ട്.
സാത്താൻ സേവകരോട് ബൈബിളിൽ ഇപ്രകാരം പറയുന്നു :-
2 കൊരിന്ത്യർ 11:14-15
“സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും”.
ദൈവത്തിന് മുകളിൽ സാത്താനെ പ്രതിഷ്ഠിക്കുന്നവന്റെ ഒളിച്ചു കടത്തലുകളാണ് ഇവിടെ ദൈവകൃപയാൽ തെളിയുന്നത്. നീ തുറന്നു കാട്ടപ്പെട്ടു കഴിഞ്ഞു. നീ എന്തൊക്കെ ഒളിച്ചു കടത്തിയാലും, നിന്റെ ലക്ഷ്യം എന്ത് തന്നെ ആണെങ്കിലും ആ ലക്ഷ്യത്തിൽ നിനക്ക് എത്തിച്ചേരൻ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: