കൊച്ചി: എമ്പുരാൻ എന്ന സിനിമ കാരണം സിനിമ കാരണം ആർക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് ശരിയാക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്ന് നിർമാതാവ് ആൻ്റണി പെരുമ്പാവൂർ. ആ വിശ്വാസത്തിന്റെ പേരിൽ തങ്ങൾ ഒന്നിച്ചാണ് സിനിമ റീ എഡിറ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് മിനിറ്റും ഏതാനും സെക്കൻഡുകളും മാത്രമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇത് മറ്റാരുടെയും നിർദേശപ്രകാരമല്ല, ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെ ചെയ്തതാണ്. ഏതെങ്കിലും പാർട്ടിക്ക് എന്നല്ല ഒരു വ്യക്തിക്ക് വിഷമമുണ്ടായാൽ പോലും അത് തിരുത്തണം എന്ന് കരുതുന്നവരാണ് ഞങ്ങൾ. എഡിറ്റഡ് വേർഷൻ ഇന്ന് മുതൽ പ്രദർശിപ്പിക്കും, ആന്റണി പെരുമ്പാവൂർ പറഞ്ഞു.
പൃഥ്വിരാജിന്റെ ഏകപക്ഷീയമായ തീരുമാനമല്ല L2 എമ്പുരാൻ. അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ല. എത്രയോ വർഷമായി ഞങ്ങൾ സൗഹൃദം വെച്ച് പുലർത്തുന്നവരാണ്. ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സിനിമ ചെയ്യണമെന്ന് എന്നും ആന്റണി കൂട്ടിച്ചേർത്തു. മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലെത്തിക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് ‘L2 എമ്പുരാൻ’ എടുത്തത്. സിനിമയെ ജനം സ്വീകരിച്ചു കഴിഞ്ഞു. മോഹൻലാൽ കഥയറിഞ്ഞ് തന്നെയാണ് അഭിനയിച്ചത് എന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: