പാറശ്ശാല: ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഭാരതീയ വിദ്യാ കീര്‍ത്തി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. 33,333 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന താണ് പുരസ്‌കാരം. വിവിധ കലാ പരിപാടികളോടെ നടന്ന വാര്‍ഷികാഘോഷം ശ്രീകുമാരന്‍ തമ്പിയോടുള്ള ആദരസൂചകമായി ‘ശ്രീകുമാരന്‍ തമ്പിനൈറ്റ്’ എന്ന പേരിലാണ് നടത്തിയത്. ശ്രീകുമാരന്‍ തമ്പി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ആധുനിക കാലത്ത് വിദ്യാര്‍ത്ഥികളില്‍ കണ്ടു വരുന്ന അച്ചടക്കമില്ലായ്മയ്‌ക്ക് കാരണംസനാതന ധര്‍മ്മത്തെ കുറിച്ചുള്ള ബോധ്യമില്ലായ്മ യാണെന്ന് അദ്ദേഹം പറഞ്ഞു. അച്ചടക്കം എന്നത് കുത്തി വയ്‌ക്കാന്‍ ആകുന്ന ഒന്നല്ലെന്നും അത് സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടതാണെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.
സിസ്സാ ജനറല്‍ സെക്രട്ടറിയും, സ്‌കൂള്‍ അധ്യക്ഷ നുമായ ഡോ. സി. സുരേഷ് കുമാറും ജന്മഭൂമി ഡയറക്ടറും സ്‌കൂള്‍ രക്ഷാധി കാരിയുമായ ടി. ജയചന്ദ്രനും ചേര്‍ന്ന് വിദ്യാകീര്‍ത്തി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. സ്വന്തംഅമ്മയ്‌ക്ക് പുരസ്‌കാരം സമര്‍പ്പിക്കുകയാണെന്നും, അമ്മയല്ലാതെ മറ്റൊരു ദൈവമില്ലെന്നും പറഞ്ഞ് ശ്രീകുമാരന്‍ തമ്പി, ‘അമ്മ യ്‌ക്കൊരു താരാട്ട്’ എന്ന തന്റെ കവിത ചൊല്ലിക്കൊണ്ടാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ആര്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ് ശ്രീകുമാരന്‍ തമ്പിയെന്നും വിവിധ മേഖലകളില്‍ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്നും അവാര്‍ഡ് ജൂറി മെമ്പറും ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്ററും കൂടിയായ പി.ശ്രീകുമാര്‍ പറഞ്ഞു.
സ്‌കൂള്‍ അധ്യക്ഷനായ ഡോ. സി. സുരേഷ്‌കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. സ്‌കൂള്‍ രക്ഷാധികാരി ടി. ജയചന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ. പ്രതാപ്‌റാണ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ജോയിന്റ് സെക്രട്ടറി ഗോപകുമാര്‍.എം, ഭാരതീയ വിദ്യാനികേതന്‍ തിരുവനന്ത പുരം ജില്ലാ സെക്രട്ടറി അനില്‍.കെ, മാതൃസമിതി അധ്യക്ഷ അശ്വതി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാര്‍ത്ഥികളെ പുരസ്‌കാരം നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ക്ക് ശ്രീകുമാരന്‍ തമ്പിയുടെ വിവിധ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്ത പരിപാടി യിലൂടെയായിരുന്നു തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: