കോട്ടയം: ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നവര്‍ ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും എത്തുമെന്ന് കുറ്റപ്പെടുത്തുന്ന തിരക്കഥാകൃത്ത് മുരളി ഗോപി ഖദറണിഞ്ഞ് എത്തുന്ന ഇത്തരക്കാരെ കാണാതെ പോയി. വിവാദമായ എമ്പുരാന്റെ തിരക്കഥാകൃത്തായ മുരളി ഗോപി ചിത്രത്തിലും ഈ കോണ്‍ഗ്രസ് പക്ഷഭേദം വെളിപ്പെടുത്തുന്നുണ്ട്. കോണ്ഗ്രസിനോട്് സമാനതയുള്ള പാര്‍ട്ടിയെ പിന്തുണച്ചാണ് സിനിമ അവസാനിക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് കഥാപാത്രത്തെ മഹത്വവല്ക്കരിക്കുന്നുമുണ്ട്. വിവാദങ്ങള്‍ സംബന്ധിച്ച തന്റെ നിലപാടു വ്യക്തമാക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റിലാണ് ഖദറിനെ ഒഴിവാക്കി അദ്ദേഹം തന്റെ രാഷ്ട്രീയം പുറത്തെടുക്കുന്നത്.
പോസ്്റ്റിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്: ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവര്‍ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടര്‍ക്ക് പൊതുവായി ഒരു പേര് നല്കാമെങ്കില് ആ പേരാണ് ‘ഫാസിസ്റ്റ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: