ചണ്ഢീഗഢ്: ദൈവം നേതൃഗുണം നല്കിയിട്ടില്ലെങ്കില് പിന്നെ എന്തിനാണ് രാഹുല്‍ ഗാന്ധിയെ വീണ്ടും നിര്‍ബന്ധപൂര്‍വ്വം നേതാവാക്കി മാറ്റാന്‍ ശ്രമിക്കുന്നത്?. – രാജ്യത്തെ കോണ്‍ഗ്രസുകാര്‍ക്ക് നേരെ ചോദ്യവുമുയര്ത്തിയും രാഹുലിനെയും സോണിയയെയും പരിഹസിച്ചും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍.
Bhagwant Mann Trolls Rahul Gandhi!
Chandrayaan has taken off but Rahul has not been able to launch yet
When God has not given leadership qualities then why try to forcefully make someone a leader? pic.twitter.com/bbMCjNIKC6
— Megh Updates 🚨™ (@MeghUpdates) March 30, 2025
ഇന്ത്യയുടെ ഇത്രയും വിഷമകരമായ ദൗത്യമായ ചന്ദ്രയാന്‍ പോലും ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി പറന്നുയര്‍ന്നു എന്നിട്ടും രാഹുല്‍ ഗാന്ധി ഇതുവരെ ഭൂമിയില്‍ നിന്നും പൊങ്ങിയിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. ടിവി 9 സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഭഗവന്ത് മാന്റെ ഈ അഭിപ്രായപ്രകടനം.
അതിന് രാഹുല്‍ ഗാന്ധി എന്ത് പ്രധാനകാര്യം നടക്കുമ്പോഴും ഇന്ത്യയില്‍ ഉണ്ടാകാറില്ല. ഒന്നുകില്‍ അമ്മയുടെ സ്ഥലമായ ഇറ്റലിയിലായിരിക്കും. അതല്ലെങ്കില്‍ യുഎസില്‍ ആയിരിക്കും. – ഭഗവന്ത് മാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: