അയോധ്യക്ഷേത്രഭൂമി പര്യവേക്ഷണത്തിന്റെ ഭാഗമായി കുഴിച്ചുപരിശോധിക്കുന്നു. കെ.കെ. മുഹമ്മദിനെ കാണാം
ന്യൂദല്‍ഹി: ഇന്ത്യ മതേതരമായി നില്‍ക്കുന്നത് ഹിന്ദു ഭൂരിപക്ഷ രാജ്യമായതിനാലാണെന്ന് പുരാവസ്തുവിദഗ്ധര്‍ കെ.കെ. മുഹമ്മദ്. അദ്ദേഹം ഒരു യുട്യൂബ് അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഇത് മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നെങ്കില്‍ ഇന്ത്യ ഒരിയ്ക്കലും മതേതരരാജ്യമായി നിലനില്‍ക്കില്ല. അതാണ് ഹിന്ദുമതത്തിന്റെ മഹത്വം. -കെ.കെ. മുഹമ്മദ് പറഞ്ഞു.
ബാബറി മസ്ജിദിനടിയില്‍ രാമക്ഷേത്രമുണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ കണ്ടെത്തുകയും ശക്തിയുക്തം വാദിക്കുകയും ചെയ്ത പുരാവസ്തുഗവേഷകന്‍ കൂടിയാണ് കെ.കെ. മുഹമ്മദ്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തതായും ആരോപിക്കപ്പെടുന്നു.
കൃഷ്ണനും രാമനും അല്ല നിങ്ങളുടെ ഇതിഹാസപുരുഷന്‍ എങ്കില്‍, നിങ്ങളുടെ ദേശീയ നായകന്‍ എങ്കില്‍ നിങ്ങള്‍ ഒരിയ്‌ക്കലും ഒരു പരിപൂര്‍ണ്ണ മുസ്ലിമല്ല. – അദ്ദേഹം ഇന്‍റര്‍വ്യൂവില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ പ്രസക്തഭാഗം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ഹിന്ദുത്വ ദര്‍ശനത്തില്‍ വിശ്വസിക്കുന്ന എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ ആനന്ദ് രംഗനാഥന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക