പ്രകാശ് ദഡ് ലാനി (ഇടത്ത്)
ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് ചൈനയെ തോല്‍പ്പിക്കാന്‍ ഒരു വഴിയേ ഉള്ളൂ എന്ന് ഉദാഹരണസഹിതം കാണിച്ച് കൊടുത്ത് ഇന്ത്യയിലെ ബിസിനസുകാരന്‍. ഇപ്പോള്‍ ഇന്ത്യയിലെ ബിസിനസുകാരെ നിര്‍മ്മാണരംഗത്ത് ചൈനയെ വെല്ലുവിളിക്കാവരാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വ്യക്തികൂടിയായ പ്രകാശ് ദഡ് ലാനിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് പ്രകാശ് ദഡ് ലാനി ഇക്കാര്യം വിശദീകരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ പ്രചാരകന്‍ കൂടിയാണ് പ്രകാശ് ദഡ് ലാനി.
നേരത്തെ സ്വന്തമായി ചെറിയ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന ബിസിനസുകാരന്‍ കൂടിയായിരുന്നു പ്രകാശ് ദഡ് ലാനി. പ്ലാസ്റ്റിക് അടങ്ങിയ ചെറിയ വീട്ടുപകരണങ്ങള്‍ ചൈന നിര്‍മ്മിക്കുന്ന അതേ വിലയില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ വിജയിച്ചപ്പോഴാണ് പ്രകാശ് ദഡ് ലാനിയ്‌ക്ക് ആ ഉള്‍ക്കാഴ്ച ഉണ്ടായത്. ചൈനയില്‍ നിര്‍മ്മിക്കുന്ന അതേ വിലക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ പിന്നെ ഈ ഉപകരണം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട കാര്യമുണ്ടോ? ഇല്ല. ഇന്ത്യയില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്ന മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് നൂറ് ശതമാനവും വിജയത്തിലെത്തണമെങ്കില്‍ ചൈനയിലെ അതേ വിലക്ക് ഇന്ത്യയില്‍ സാധനങ്ങള്‍ നിര്‍മ്മിക്കണമെന്നും അതിനുമപ്പുറം ചൈനയുടേതിനേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് ഇന്ത്യയ്‌ക്ക നിര്‍മ്മാന്‍ കഴിയണമെന്നും പ്രകാശ് ദഡ് ലാനി പറയുന്നു.
ഇന്ത്യയുടെ ഉല്‍പാദനമേഖല ഈ കഴിവിലേക്ക് വളര്‍ന്നാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ലെന്ന് പ്രകാശ് ദഡ് ലാനി പറയുന്നു. പ്രകാശ് ദഡ് ലാനിയുടെ ഇതു സംബന്ധിച്ച എക്സ് പോസ്റ്റ് വ്യാപകമായിഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
” പ്ലാസ്റ്റിക് അടങ്ങിയ ചെറിയ വീട്ടുപകരണം നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കുറയ്‌ക്കാന്‍ പല ശ്രമങ്ങളും നടത്തി നോക്കി. ഇതിനായി ഉല്‍പന്നത്തിനാവശ്യമായ മോള്‍ഡിന്റെ (മൂശ) ഡിസൈന്‍ പല രീതികളില്‍ മാറ്റി നോക്കി. ദിവസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ അത്ഭുതകരമായ വെളിപാട് ഉണ്ടായി. 60 ശതമാനത്തില്‍ അധികം പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ചെറിയ വീട്ടുപകരണങ്ങള്‍ ഇന്ത്യയില്‍ ചൈന നിര്‍മ്മിയ്‌ക്കുന്ന അതേ ചെലവില്‍ നിര്‍മ്മിക്കാനാവും. ഇതോടെ ഈ ചെറിയ വീട്ടുപകരണത്തിന്റെ വന്‍തോതിലുള്ള ഉല്‍പാദനത്തെക്കുറിച്ച് ചിന്തിച്ചു. അത് വിജയമായതോടെ ഇപ്പോള്‍ ആത്മവിശ്വാസത്തോടെ കുറച്ചുകൂടി വലിയ ഉപകരണങ്ങള്‍ നിര്‍മ്മിയ്‌ക്കാനുള്ള ശ്രമത്തിലാണ്. ചൈനയില്‍ നിര്‍മ്മിക്കുന്ന അതേ വിലയ്‌ക്ക് ഇവിടെ ഈ ഉപകരണം നിര്‍മ്മിച്ചാല്‍ പിന്നെ ചൈനയില്‍ നിന്നും അത് ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലല്ലോ?. ഇനി ഒരു ചുവടുകൂടി മുന്നേറാന്‍ ഇന്ത്യയിലെ നിര്‍മ്മാതാക്കള്‍ക്കായാലോ? അതായത് ചൈനയേക്കാള്‍ വിലക്കുറവില്‍ ഇന്ത്യയില്‍ ആ ഉല്‍പന്നം നിര്‍മ്മിച്ചാല്‍ എന്ത് സംഭവിക്കും? ചൈനയുടെ ഉല്‍പന്നങ്ങള്‍ എത്തിച്ചേരുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍ എത്തിക്കാനാകും”- ഇങ്ങിനെ പോകുന്ന പ്രകാശ് ദഡ് ലാനിയുടെ ചിന്തകള്‍.
എന്തായാലും പ്രകാ ശ് ദഡ് ലാനി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഈ ആശയം വ്യക്തമാക്കുന്ന പോസ്റ്റ് ഇന്ത്യയിലെ നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്നവരും നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരും ആത്മനിര്‍ഭര്‍ ഭാരതിന്റെ വക്താക്കളും ഒരു പോലെ ചര്‍ച്ച ചെയ്യുകയാണ്. പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കാനുള്ള ത്വരയാണ് ഇതില്‍ കാണുന്നത്. നിര്‍മ്മാണത്തില്‍ ചൈനയെ തോല്പിക്കാന്‍ കഴിയുന്ന ഇന്ത്യയെ സൃഷ്ടിക്കാനുള്ള ത്വര. ഒരു പക്ഷെ ഇന്ത്യയുടെ തൊഴിലില്ലായ്മ എന്നെന്നേക്കുമായി പരിഹരിക്കാവുന്ന, ഇന്ത്യയെ അതിവേഗം വികസിതരാജ്യമാക്കി മാറ്റാവുന്ന പരിഹാരം കൂടിയായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക