വള്ളനാട്: പരനാറികളായ ലഹരി പദാര്‍ത്ഥങ്ങളേ കടക്കുപുറത്ത് എന്നുപറയേണ്ട കാലം അതിക്രമിച്ചെന്ന് സിനിമാതാരം കൊല്ലം തുളസി. അമ്മയോട് സ്നേഹത്തിന്റെ ലഹരി കാണിക്കണം, അച്ഛനോട് ബഹുമാനത്തിന്റെ ലഹരി കാണിക്കണം, സഹോദരങ്ങളോട് കരുതലിന്റെ ലഹരി കാണിക്കണം, സഹജീവികളോട് കരുതലിന്റെ ലഹരി കാണിക്കണം, മാതൃരാജ്യത്തോടുള്ള സ്നേഹം ലഹരിയാവണം. രാജ്യം നന്നാവണം എന്നതാവണം ഏവരുടെയും ലക്ഷ്യം, അതിനാദ്യം യുവാക്കള്‍ക്ക് ഇന്നത്തെ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാവണം. ലഹരിക്ക് രാഷ്ട്രീയം പാടില്ല. ജന്മഭൂമിയെ പോലെ മറ്റു മാധ്യമങ്ങളും ലഹരിക്കെതിരെ പൊരുതാന്‍ മുന്നിട്ടിറങ്ങണം. യു. പ്രതിഭ എംഎല്‍എയുടെ മകനെ ലഹരികേസില്‍ പോലീസ് പിടികൂടിയപ്പോള്‍ പാര്‍ട്ടി ആ യുവാവിനെ സംരക്ഷിച്ചു. എന്നാല്‍ ലഹരികേസില്‍ മകനെ പിടികൂടിയപ്പോള്‍ നിയമത്തിന് വിട്ടുകൊടുത്ത വിഷ്ണുപുരം ചന്ദ്രശേഖരനാണ് മാതൃകയാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: