കോട്ടയം: വേനലവധിയായതോടെ നീന്തല്‍ പഠിക്കാനും ഉല്ലാസത്തിനും വ്യായാമത്തിനുമായി സ്വിമ്മിംഗ് പൂളുകളെ ആശ്രയിക്കുന്നവര്‍ ശ്രദ്ധിക്കുക: സൂക്്ഷിച്ചില്ലെങ്കില്‍ അവധികഴിയുന്നതോടെ നിങ്ങളുടെ മുടിയുടെ കഥയും കഴിഞ്ഞിരിക്കും. പൂളുകള്‍ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ വഴിയും പൈപ്പുവെള്ളം ഉപയോഗിക്കുന്നതുവഴിയും വെള്ളത്തില്‍ ക്ലോറിന്‍, ഫ്‌ളൂറൈഡ്, ആല്‍ക്കഹോള്‍ എന്നിവയുടെ സാന്നിദ്ധ്യമുണ്ടാകാം. ഇതാണ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. സ്വിമ്മിംഗ് പൂളുകള്‍ ശുദ്ധീകരിക്കാതിരിക്കാനോ പൈപ്പുവെള്ളം ഒഴിവാക്കാനോ കഴിയില്ല. ഈ സാഹചര്യത്തില്‍ സ്വയം മുന്‍കരുതല്‍ എടുക്കുക മാത്രമേ പോംവഴിയുള്ളൂ.
പൂളുകളില്‍ ഇറങ്ങും മുന്‍പ് മുടി മൂടത്തക്കവിധം റബര്‍ തൊപ്പി, സ്‌കാര്‍ഫ് എന്നിവ (ഹെയര്‍ മാസ്‌കുകള്‍) ധരിക്കണം. നീന്തുന്നതിന് മുമ്പും ശേഷവും മുടി ശുദ്ധജലം ഉപയോഗിച്ച് കഴുകുക. രാസ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ക്ലാരിഫയിംഗ് ഷാംപൂ ഉപയോഗിക്കാം. സള്‍ഫേറ്റ് രഹിത ഷാംപൂകള്‍, ബോഡി വാഷുകള്‍, ഫേഷ്യല്‍ ക്ലെന്‍സറുകള്‍ എന്നിവ മാത്രം തിരഞ്ഞെടുക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: