പത്തനംതിട്ട: മോഹന്‍ലാലിനൊപ്പം ശബരിമല ദര്‍ശനത്തിന് പോയ തിരുവല്ല സി.ഐ. സുനില്‍കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. ശബരിമല ദര്‍ശനത്തിന് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തത് വീഴ്ചയാണെന്ന് കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ 10 ദിവസമായിട്ടും സുനില്‍കൃഷ്ണന്‍ വിശദീകരണം കൊടുത്തിട്ടില്ല. തുടര്‍നടപടി എസ്.പി തീരുമാനിക്കുമെന്ന് മെമ്മോ നല്‍കിയ തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.. മാര്‍ച്ച് 18 നായിരുന്നു മോഹന്‍ലാലിന്റെ ശബരിമല ദര്‍ശനം. തിരുവല്ലയിൽ മാത്രം അധികാര പരിധിയുള്ള സിഐ പമ്പ സ്റ്റേഷൻ പരിധിയായ സന്നിധാനം ഉൾപ്പെടുന്ന സ്ഥലത്ത് മോഹൻ ലാലിനൊപ്പം പോവുകയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെന്ന രീതിയിൽ സുരക്ഷ ഒരുക്കുന്നതും പുറത്തുവന്ന വീഡിയോകളിൽ കണ്ടു. ഇത് പോലീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്പി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സേനയുടെ അച്ചടക്ക നടപടി പാലിക്കപ്പെടുന്നതിന് വേണ്ടിയാണ് നോട്ടീസ് നൽകിയതെന്ന് ഡിവൈഎസ്പി പറഞ്ഞു. എന്നാൽ സിഐ മറുപടി നൽകാത്തതിനാൽ തുടർ നടപടികൾക്കായി ജില്ലാ പോലീസ് മേധാവിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: