പാലക്കാട്: ആലത്തൂരില്‍ ദന്ത ചികിത്സയ്‌ക്കിടെ യുവതിയുടെ നാവിനും മോണയ്‌ക്കുമിടയില്‍ ഡ്രില്‍ തട്ടി ഗുരുതര പരിക്ക്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ യുവതി ചികിത്സയിലാണ്. കാവശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഡെന്റല്‍ കെയര്‍ ക്ലിനിക്കിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
പല്ലില്‍ കമ്പിയിട്ടതുമായി ബന്ധപ്പെട്ട ചികിത്സയ്‌ക്കിടെ ഡെന്റൽ ഡ്രില്ലര്‍ നാവിനും മോണയ്‌ക്കുമിടെ തട്ടി മുറിയുകയായിരുന്നു. ചികിത്സാ പിഴവാണെന്ന് ആലത്തൂര്‍ പോലീസ് സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: