ന്യൂദല്‍ഹി: ഇന്ത്യയെ ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ലോകത്തിന്റെ നെറുകെയില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 22919 കോടി രൂപയുടെ ഉത്തേജന ഫണ്ട് നല്കുന്നു. ഇതുവഴി 91600 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രി കൂടിയായ അശ്വിനി വൈഷ്ണവ് പറഞ്ഞു. .ആറ് വര്‍ഷത്തേക്കാണ് ഇത്രയും തുക കേന്ദ്രം നല്‍കുക. ഇതിന്റെ ഭാഗമായി ഒട്ടേറെപ്പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയ്ക്കകത്ത് ഇലക്ട്രോണിക്സ് ഉല്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇത്രയും തുക കേന്ദ്രസര്‍ക്കാര്‍ നല്കുമ്പോള് 59350 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ എത്തും. 4.56 ലക്ഷം കോടിയുടെ ഇലക്ട്രോണിക്സ് ഉല്പന്നങ്ങള് നിര്‍മ്മിക്കപ്പെടും..
പുതുതായി അനുവദിച്ചിരുന്ന ഉത്തേജക ഫണ്ട് റെസിസ്റ്ററുകള്‍, കപ്പാസിറ്ററുകള്‍, ഇന്ഡക്ടറുകള് എന്നീ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള അടിസ്ഥാന ഘടകങ്ങള്‍ നിര്‍മ്മിക്കാനാണ് അനുവദിച്ചിരിക്കുന്നത്.
ഇലക്ട്രോണിക്സ് നിര്‍മ്മാണ രംഗത്ത് ആഗോളശക്തിയായി ഇന്ത്യ
മോദി സര്‍ക്കാര്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണരംഗത്ത് ഇന്ത്യയെ ആഗോളഹബ്ബാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിച്ച് ഉല്പാദനം നടത്താന്‍ താല്പര്യമുള്ള നിര്‍മ്മാണക്കമ്പനികള്‍ക്ക് ഉല്പാദനം ഉത്തേജിപ്പിക്കാന്‍ സൗജന്യ ധനസഹായം നല്കിവന്നിരുന്നു. ഇതുകൊണ്ട് ഇലക്ട്രോണിക്സ് ഉല്പാദനരംഗത്ത് കുതിച്ചുചാട്ടം തന്നെയുണ്ടായി. 2014ല്‍ വെറും 1.9 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ ഉല്പാദനം മാത്രമാണ് നടന്നിരുന്നത്. പക്ഷെ 2023-24ല്‍ അത് 9.52 ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുന്നു.
ഇതുവഴി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ നിര്‍മ്മാണരംഗത്ത് ഇന്ത്യ 17 ശതമാനത്തോളം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: