Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ രാജ്യത്തിന്റെ കരുത്തിനെ കുറിച്ച് നിനക്ക് ഒന്നുമറിയില്ല ; എണ്ണപ്പണത്തിന്റെ പിൻബലത്തിൽ രാജ്യത്തെ കുറിച്ച് എന്തും വിളിച്ച് പറയാമെന്ന് കരുതിയോ ? ജിതിൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 10:29 pm IST
in Kerala

കൊച്ചി : ഒരു വിഭാഗത്തിന് എതിരെ മാത്രം നടക്കുന്ന ആക്രമണം ആയി ഒരു കലാപത്തെ വളച്ചൊടിച്ച് വെളുപ്പിക്കാൻ നോക്കിയതാണ് പൃഥ്വിരാജിന് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് എഴുത്തുകാരൻ ജിതിൻ കെ ജേക്കബ് . പൃഥ്വിരാജ് എന്ന ആൾ ആരാണ് എന്നും അയാളുടെ രാഷ്‌ട്രീയം, ഇന്ത്യ വിരുദ്ധത, ഇന്ത്യയുടെ താല്പര്യങ്ങൾക്ക് എതിരെ ജനാധിപത്യത്തിന്റെ മറവിൽ പരസ്യമായി പ്രവർത്തിക്കുന്ന മത തീവ്രവാദ സംഘടനകളോടുള്ള അയാളുടെ ആഭിമുഖ്യം എല്ലാം പൊതുസമൂഹത്തിന് അറിയാവുന്ന കാര്യമാണെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

തീവ്രവാദികളെ ഇന്ത്യയിൽ തലപൊക്കാൻ അനുവദിക്കാത്ത NIA എന്നും അവരുടെ പേടി സ്വപ്നം ആണ്. അതുകൊണ്ട് NIA യെ പരമാവധി താറടിച്ചു കാണിക്കാൻ സിനിമയിലൂടെ നന്നായി ശ്രമിച്ചിട്ടുണ്ട്.സമാധാനത്തോടെ കഴിയുന്ന ജനങ്ങളെ ഒരു പ്രകോപനവും ഇല്ലാതെ അങ്ങോട്ട് കയറി ആക്രമിച്ചിട്ട് തിരികെ കിട്ടുമ്പോൾ ഇരവാദം ഇറക്കുന്ന ഊഡായിപ്പ് ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നുവെന്നും ജിതിൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

‘എമ്പുരാൻ’ സിനിമ വിജയിച്ചാലും ഇല്ലെങ്കിലും ഇത് മോഹൻലാൽ എന്ന നടന് ഉണ്ടാക്കിയ ഡാമേജ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അയാൾ മലയാള സിനിമയിൽ എന്തൊക്കെ നേടി എന്ന് പറഞ്ഞാലും ഈ ഒരൊറ്റ സിനിമ നൽകിയ ചീത്തപ്പേര് അദ്ദേഹത്തെ വിട്ട് പോകില്ല.
പ്രിത്വിരാജ് എന്ന ആൾ ആരാണ് എന്നും അയാളുടെ രാഷ്‌ട്രീയം, ഇന്ത്യ വിരുദ്ധത, ഇന്ത്യയുടെ താല്പര്യങ്ങൾക്ക് എതിരെ ജനാധിപത്യത്തിന്റെ മറവിൽ പരസ്യമായി പ്രവർത്തിക്കുന്ന മത തീവ്രവാദ സംഘടനകളോടുള്ള അയാളുടെ ആഭിമുഖ്യം…. എല്ലാം പൊതുസമൂഹത്തിന് അറിയാവുന്ന കാര്യമാണ്.
‘ലഷ്‌കർ ഇ തയ്‌ബ’ എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയിൽ ഉണ്ടായിരുന്ന തീവ്രവാദിയെ വെള്ള പൂശി നായകൻ ആക്കിയും, ഇന്ത്യയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും, ഇന്ത്യയെ ഭീകര ആക്രമണങ്ങളിൽ രക്ഷിക്കുവാൻ സ്വന്തം നാടും വീടും എല്ലാം ഉപേക്ഷിച്ച് രാജ്യത്തിനു വേണ്ടി സേവനം ചെയ്യുകയും ചെയ്യുന്ന സുരക്ഷ സേനയിലെ ഉദ്യോഗസ്ഥരെ വില്ലന്മാർ ആയി കാണിക്കുകയും ചെയ്യുന്ന പ്രിത്വിരാജ് സിനിമ വലിയ ഞെട്ടൽ ഉളവാക്കുന്നില്ല എന്നതാണ് സത്യം.
സിനിമയിൽ ‘ലഷ്‌കർ ഇ തയ്‌ബ’ തീവ്രവാദികൾ ഇന്ത്യക്ക് എതിരെ സംസാരിക്കുമ്പോൾ അതിന് കൊടുത്തത് വലിയ ഹൈപ്പ് ആണ് എന്ന് ചിത്രം കണ്ടവർ പറയുന്നു..!
ഇന്ത്യയിൽ കള്ളപ്പണ ഇടപാടിൽ അന്വേഷണം നടത്തുന്നത് എൻഫോസ്‌മെന്റ് ഡയറക്റേറ്റ് ആണെങ്കിലും സിനിമയിൽ കള്ളപ്പണ ഇടപാടിന്റെ പേരിൽ അറസ്റ്റിന് എത്തുന്നത് NIA (ദേശീയ അന്വേഷണ ഏജൻസി) ആണ്. NIA തീവ്രവാദ കേസുകൾ ആണ് അന്വേഷിക്കുന്നത്.
തീവ്രവാദികളെ ഇന്ത്യയിൽ തലപൊക്കാൻ അനുവദിക്കാത്ത NIA എന്നും അവരുടെ പേടി സ്വപ്നം ആണ്. അതുകൊണ്ട് NIA യെ പരമാവധി താറടിച്ചു കാണിക്കാൻ
സിനിമയിലൂടെ നന്നായി ശ്രമിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ദേശീയ പതാകക്ക് എതിരെ സിനിമയിൽ ഉണ്ടായ വിഷം ചീറ്റൽ സെൻസർ ബോർഡ്‌ ആദ്യമേ കട്ട്‌ ചെയ്തു എന്ന് വാർത്തകൾ വരുന്നുണ്ട്. (അത് എങ്കിലും അവരുടെ കണ്ണിൽ പെട്ടു എന്നത് വലിയ കാര്യം….!)
സിനിമയുടെ തുടക്കത്തിൽ ഒരു വിഭാഗത്തിന് എതിരെ മാത്രം നടക്കുന്ന ആക്രമണം ആയി ഒരു കലാപത്തെ വളച്ചൊടിച്ച് വെളുപ്പിക്കാൻ നോക്കിയതാണ് പ്രിത്വിരാജിന് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഒരു പക്ഷെ യഥാർത്ഥ സംഭവം അവിടെ കാണിച്ചിരുന്നു എങ്കിൽ സിനിമയിൽ ബാക്കിയുള്ള ഭാഗങ്ങളിൽ ഇന്ത്യക്ക് എതിരെയും, ഹിന്ദു – ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് എതിരെയും ചീറ്റിയ വിഷം അത്രയും ചർച്ച ആകില്ലായിരുന്നു.
പ്രിത്വിരാജ് കാരണം പെട്ട് പോയത് ഇവിടുത്തെ മാധ്യമങ്ങൾ ആണ്. 22 വർഷം മുൻപ് നടന്ന കലാപത്തെ വെള്ള പൂശി ഒരു വിഭാഗത്തിനെ വംശഹത്യ നടത്തി എന്ന് പ്രചരിപ്പിച്ച് ആ അധ്യായം അവസാനിപ്പിച്ചതായിരുന്നു. അങ്ങനെ അവർ ജനങ്ങളെ വിശ്വസിപ്പിച്ച് വെച്ചതായിരുന്നു. യുവജനങ്ങൾക്ക് ആകട്ടെ വെള്ള പൂശിയ കഥകൾ മാത്രമായിരുന്നു അറിയാമായിരുന്നത്.
ഇനിയിപ്പോൾ എന്തിന്റെ പേരിൽ കലാപം തുടങ്ങി..? ആരാണ് തുടങ്ങി വെച്ചത്..? ആ സംഭവത്തിൽ എത്ര നിരപരാധികൾ കൊല്ലപ്പെട്ടു..? എത്ര സ്ത്രീകളും, കുട്ടികളും കൊല്ലപ്പെട്ടു..? ആ കേസിൽ എത്ര പേരെ ഇന്ത്യയിലെ കോടതികൾ ശിക്ഷിച്ചു എന്നതെല്ലാം വീണ്ടും ചർച്ച ആകുന്നു…!
സിനിമയിൽ ഒരു വിഭാഗത്തെ മാത്രം വെള്ള പൂശി കാണിക്കുന്ന കലാപം യഥാർത്ഥത്തിൽ തുടങ്ങുന്നത് 27 സ്ത്രീകളും 10 കുട്ടികളുമടക്കം 59 സാധാരണക്കാർ പൊള്ളലേറ്റു കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം മുതൽ ആണ്. കലാപം തുടങ്ങാൻ ഉള്ള ആ സംഭവം ഒരുതരത്തിലും ചർച്ച ആകരുത് എന്ന് കേരളത്തിലെ മാധ്യമങ്ങൾക്കും, രാഷ്‌ട്രീയക്കാർക്കും നിർബന്ധമുള്ള കാര്യമാണ്. അതാണ്
പ്രിത്വിരാജിന്റെ വെള്ള പൂശൽ കാരണം വീണ്ടും ചർച്ച ആകുന്നത്.
അതായത് സമാധാനത്തോടെ കഴിയുന്ന ജനങ്ങളെ ഒരു പ്രകോപനവും ഇല്ലാതെ അങ്ങോട്ട് കയറി ആക്രമിച്ചിട്ട് തിരികെ കിട്ടുമ്പോൾ ഇരവാദം ഇറക്കുന്ന ഊഡായിപ്പ് ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നു…!
പ്രിത്വിരാജ് വെള്ള പൂശാൻ നോക്കിയ കലാപത്തിൽ ഒരു വശത്ത് 790 പേരും, മറുവശത്ത് 254 പേരും കൊല്ലപ്പെട്ടു. വംശഹത്യ ആയിരുന്നു എങ്കിൽ ഒരു വശത്തെ ആളുകൾ മാത്രമേ കൊല്ലപെടുക ഉണ്ടായിരുന്നുള്ളല്ലോ..? അത് തന്നെയുമല്ല ഇത് നിരപരാധികളെ അങ്ങോട്ട് കയറി ആക്രമിച്ചതിന് തിരിച്ച് കിട്ടിയതല്ലേ..?
‘എമ്പുരാൻ’ സിനിമയിൽ തീവ്രവാദികളെയും, തീവ്രവാദത്തെയും മഹത്വവൽക്കരിക്കുന്നു എന്ന് മാത്രമല്ല, ക്രിസ്ത്യൻ വിശ്വാസങ്ങളയും അധിക്ഷേപിക്കുന്നുണ്ട്.
അതായത് എമ്പുരാന്‍’ ഹിന്ദു വിരുദ്ധ- ക്രിസ്ത്യൻ വിരുദ്ധ – ഇന്ത്യ വിരുദ്ധ സിനിമയായി ദേശീയ തലത്തില്‍ തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞു.
അതുകൊണ്ടാണ് ഇപ്പോൾ 17 കട്ട്‌ ചെയ്ത് സിനിമ വീണ്ടും സെൻസർ ചെയ്ത് ഇറക്കാൻ പോകുന്നത്.
ഇന്നലെ വരെ ലാലേട്ടാ എന്ന് മാത്രം വിളിച്ചിരുന്ന മോഹൻലാലിനോട് രണ്ട് വാക്ക് :-
ഞാൻ ഒന്നും അറിഞ്ഞില്ല, എന്നെ ‘പ്രിത്വിരാജ്’ ചതിച്ചതാണ് എന്നൊന്നും പറഞ്ഞേക്കരുത്. അങ്ങനെ ചെയ്താൽ അങ്ങ് വെറും മൊണ്ണ ആണ് എന്ന് ആളുകൾ വിധി എഴുതും.
ഇനി അങ്ങ് കൂടി അറിഞ്ഞു കൊണ്ടാണ് ‘ലഷ്‌കർ ഇ തോയ്‌ബ’ എന്ന തീവ്രവാദ സംഘടനയിൽ പെട്ട തീവ്രവാദിയെ നായക കഥാപാത്രം ആക്കിയും, ഇന്ത്യയിലെ സുരക്ഷ സേനയിലെ ഉദ്യോഗസ്ഥരെ വില്ലന്മാർ ആയും സിനിമയിൽ കാണിച്ചത് എങ്കിൽ വേറൊന്നും പറയാൻ ഇല്ല. പക്ഷെ ഇനിയും രാജ്യസ്നേഹം, ഇന്ത്യൻ സേന എന്നൊന്നും പറഞ്ഞ് ഇറങ്ങിയേക്കരുത്.
വെറുതെ ഇമോഷണൽ ആയി പറയുന്നതല്ല. ദിവസവും പട്ടാളക്കാർ രാജ്യത്തിനായി നടത്തുന്ന പല വിധ സേവനങ്ങൾ കാണുന്ന ഒരാൾ ആയത് കൊണ്ട് പറയുകയാണ്, രാജ്യം നൽകിയ Lieutenant Colonel പദവി അങ്ങേക്ക് ചേരില്ല. സ്വന്തം നേട്ടത്തിന് വേണ്ടി ഇന്ത്യക്ക് എതിരെ കൊടും വിഷം തുപ്പുന്നവരുടെ കൂടെ നിന്നിട്ട് ആ യൂണിഫോം ഇട്ടാൽ അത് രാജ്യത്തിന് അപമാനം ആണ്, സൈനികരോടുള്ള അനാദരവും ആണ്.
രണ്ടും കൂടി വേണ്ട സാറെ. നിങ്ങൾക്ക് ജീവിതത്തിലും അഭിനയിക്കാൻ അറിയാമായിരിക്കും, പക്ഷെ ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് സിനിമയിലും അഭിനയിക്കാൻ അറിയില്ല, ജീവിതത്തിലും അഭിനയിക്കാൻ അറിയില്ല. പക്ഷെ ജീവിതത്തിൽ അഭിനയിക്കുന്നവരെ തിരിച്ചറിയാൻ ഉള്ള കഴിവ് ഉണ്ടെന്ന് അങ്ങ് മറക്കരുത്.
മോഹൻലാലിനു ഇനിയൊരു തിരിച്ച് പോക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അത്രമാത്രം വലിയ വീഴ്‌ച്ച ആണ് അദ്ദേഹം വീണിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ആരോ എഴുതിയത് പോലെ എമ്പുരാന്റെ അടുത്ത പാർട്ടിൽ ഉദ്ദേശിച്ചിരുന്നത് ‘സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന ഹമാസ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്ന ഇസ്രായേൽ സേനക്ക് നേരെ ‘എന്റെ പിള്ളേരെ തൊടുന്നോടാ’ എന്ന് പറഞ്ഞ് ഹെലകോപ്റ്ററിൽ നിന്ന് പറന്ന് ഇറങ്ങുന്ന നായകനെ ആയിരുന്നിരിക്കും..! ഇനിയിപ്പോൾ ആ മോഹം നടക്കും എന്ന് തോന്നുന്നില്ല..!
‘എമ്പുരാന്’ അടുത്ത ഒരു വരവ് ഉണ്ടാകുമോ എന്ന് തന്നെ കണ്ടറിയണം. എമ്പുരാന്റെ കളക്ഷൻ എന്ന് പറഞ്ഞ് നടത്തുന്നത് വെറും തള്ളുകൾ മാത്രമാണ് എന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ കാണുമ്പോൾ അറിയാം.
ഇതിൽ ആകെ സഹതാപം അർഹിക്കുന്നത് ഗോകുലം ഗോപാലൻ ചേട്ടൻ മാത്രമാണ്. അദ്ദേഹത്തെ ഇതിൽ പെടുത്തി എന്ന് വേണം കരുതാൻ.
17 വെട്ട് വെട്ടി സെൻസറിങ്ങ് നടത്തിയപ്പോൾ തന്നെ നീ തോറ്റു പ്രിത്വിരാജ്. നീ എന്താണ് കരുതിയത്, എണ്ണപ്പണത്തിന്റെ പിൻബലത്തിൽ ഈ രാജ്യത്തെ കുറിച്ച് എന്തും വിളിച്ച് പറയാനും, രാജ്യത്തെ മോശമായി ചിത്രീകരിക്കാനും, രാജ്യത്തെ ജനങ്ങളുടെ വിശ്വാസങ്ങളെ അവഹേളിക്കാനും, തീവ്രവാദത്തെ വെള്ള പൂശാനും നിനക്ക് പറ്റുമെന്നാണോ..?
ഈ രാജ്യത്തിന്റെ കരുത്തിനെ കുറിച്ച് നിനക്ക് ഒന്നുമറിയില്ല. ആളറിഞ്ഞു കളിക്കെടാ

 

Tags: jithinempuranmain. prithiraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപിയല്ല, കേരളത്തിന്റെ യഥാര്‍ത്ഥ മുന്ന ജോണ്‍ ബ്രിട്ടാസാണെന്ന് കേരളത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍

Kerala

ജോണ്‍ ബ്രിട്ടാസ് സുരേഷ് ഗോപിയെ മുന്ന എന്ന് വിളിച്ചു; അപ്പോള്‍ അമൃതാനന്ദമയിയെ കരിതേക്കാന്‍ അഭിമുഖത്തിന് പുറപ്പെട്ട ബ്രിട്ടാസ് ആരാണ്?

Kerala

അമിത് ഷായുടെ അനുമതി വാങ്ങി പള്ളിപ്പുറം സിആര്‍പിഎഫ് കേന്ദ്രം എമ്പുരാന്‍ ഷൂട്ടിന് നല്‍കി…എമ്പുരാന്‍ കാണില്ലെന്നും സുരേഷ് ഗോപി

Kerala

എമ്പുരാന്‍ ഒരു ദേശവിരുദ്ധസിനിമ; ആര്‍എസ് എസിനെ ഞാന്‍ ആരാധിക്കുന്നു: നടന്‍ ദേവന്‍

Entertainment

എമ്പുരാൻ ദേശവിരുദ്ധ ചിത്രം ; ഇന്ത്യയെ സ്നേഹിക്കാൻ പഠിക്കുക എന്നതാണ് നമ്മളെല്ലാവരും ആദ്യം ചെയ്യേണ്ട കാര്യം ; ദേവൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.