India

വൈദ്യുതി, മെട്രോ, ബസ് നിരക്കുകള്‍ക്കു പിന്നാലെ പാലിനും കുത്തനെ വിലകൂട്ടി കര്‍ണ്ണാടക

Published by

ബംഗളൂരു: കര്‍ണ്ണാടകയിലെ നന്ദിനി പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടി. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെയും കര്‍ഷക സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണിതെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പറയുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ഒരു ലിറ്റര്‍ പാക്കറ്റിന്റെ വില 44 രൂപയില്‍ നിന്ന് 48 രൂപയായി ഉയരും. ഇതോടെ കര്‍ണ്ണാടകയില്‍ കാപ്പി, ചായ, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില കുത്തനെ ഉയരും. സംസ്ഥാനത്തെ 9.04 ലക്ഷം പാല്‍ ഉല്‍പാദകര്‍ക്ക് 656.07 കോടി രൂപയുടെ സബ്സിഡി കുടിശ്ശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.
വൈദ്യുതി, മെട്രോ, ആര്‍ടിസി ബസ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചതിന് എതിരെ അടുത്തിടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
പാല്‍ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി മുതല്‍ പ്രതിഷേധം നടന്നുവരികയായിരുന്നു. പാല്‍ സംഭരണ വില ലിറ്ററിന് കുറഞ്ഞത് 50 രൂപയായി ഉയര്‍ത്തണമെന്ന് കര്‍ണാടക രാജ്യ റൈത്ത സംഘവും ഗ്രീന്‍ ബ്രിഗേഡും ആവശ്യപ്പെട്ടുവരികയാണ്. മിനിമം സപ്പോര്‍ട്ട് പ്രൈസ് നടപ്പിലാക്കുന്നതുവരെ ലിറ്ററിന് 10 രൂപ ഇടക്കാല താങ്ങുവില നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക