Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവധിക്കാലമെത്തി… മുന്നിലുണ്ട് അപകടങ്ങള്‍; ശ്രദ്ധിച്ചിറങ്ങാം ജലാശയങ്ങളില്‍

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Mar 29, 2025, 11:21 am IST
in Kerala

തിരുവനന്തപുരം: വേനല്‍ അവധിക്കാലമായി വിദ്യാലയങ്ങള്‍ അടച്ചു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇനി അടിച്ചു പൊളിയുടെ നാളുകള്‍. വെക്കേഷന്‍ ക്ലാസുകളില്‍ പോകുന്നതിനു മുമ്പ് യാത്രകള്‍ നടത്തണം. ചിലര്‍ മാതാപിതാക്കളോടൊപ്പം പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ മറ്റ് ചിലര്‍ സംസ്ഥാനത്തിന് അകത്തും പുറത്തമുളള വിനോദസഞ്ചാര കേന്ദ്രങ്ങളിലാകും. ബന്ധുഭവനങ്ങളിലേക്ക് പോകുന്നവരും കുറവല്ല. എന്നാലിപ്പോള്‍ അവധിക്കാലം രക്ഷിതാക്കളെ സംബന്ധിച്ച് ആധിയുടെ കാലം കൂടിയായി മാറിയിരിക്കുകയാണ്. ബന്ധുഭവനങ്ങളില്‍ എത്തുന്നവര്‍ സമീപവീടുകളിലുള്ള കുട്ടികളുമൊത്ത് ജലാശയങ്ങളില്‍ നടത്തുന്ന ഉല്ലാസ കുളികള്‍ പലതും അപകടം കൈയ്യെത്താവുന്ന ദൂരത്തിലാണ്.

ജലാശയത്തിന്റെ സ്വഭാവവും ആഴവും മനസിലാക്കാതെ കുളിക്കാനിറങ്ങുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. മുങ്ങിമരണങ്ങളില്ലാത്ത ദിവസങ്ങള്‍ ഇല്ല. ആര്‍ത്തുല്ലസിച്ച് കളിക്കുമ്പോള്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ശ്രദ്ധിക്കാറില്ല. കണ്ടുനില്‍ക്കുന്നവര്‍ പറഞ്ഞാലും കളിയുടെ രസത്തില്‍ അനുസരിക്കാറില്ല. എന്നാല്‍ ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിയും. കളിചിരിക്കിടയിലെ കരച്ചില്‍. കയത്തിലകപ്പെട്ട് മുങ്ങി താഴ്ന്നുള്ള മരണം. ചിലപ്പോള്‍ രക്ഷിക്കാനിറങ്ങുന്നവരും കയത്തില്‍പെട്ട് മുങ്ങിമരിക്കുന്നു. പലപ്പോഴും ബന്ധുഭവനങ്ങളില്‍ നിന്ന് വരുന്നവരായിരിക്കും ഇത്തരം ദുരന്തത്തിലകപ്പെടുന്നത്. ഇരുകുടുംബത്തിനും ഒരായുസ് മുഴുവനും അനുഭവിക്കേണ്ടി വരുന്ന ദുരിതവും.

ഒരു ദിവസം ശരാശരി നാലുപേര്‍ മുങ്ങി മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു വര്‍ഷം ഏകദേശം ആയിരത്തോളം പേരും. മുങ്ങി മരണത്തില്‍പ്പെടുന്നവരില്‍ അധികം പേരും എട്ടാം ക്ലാസിനും പ്ലസ്ടുവിനും മധ്യേയുള്ള കുട്ടികളാണ്. അവസാനപരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനു മുമ്പ് കുട്ടികളെ ക്ലാസിലിരുത്തി ഒരു ബോധവല്‍ക്കരണം നടത്തിവിട്ടിരുന്നെങ്കില്‍ മുങ്ങിമരണങ്ങള്‍ കുറെയെങ്കിലും കുറയ്‌ക്കാന്‍ സാധിക്കുമെന്ന് ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പുഴയിലോ കടലിലോ ജലാശയങ്ങളിലോ ഒരാള്‍ അകപ്പെട്ടു എന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ച് അറിയിക്കാറുണ്ട്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. വെള്ളത്തിലാഴ്ന്നാല്‍ മൂന്ന് മിനിട്ട് മതി മരണം സംഭവിക്കാന്‍. പഠനത്തോടൊപ്പം നീന്തലും പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പില്‍ വരുത്തിയിട്ടില്ല.

വിനോദ സഞ്ചാര മേഖലകളിലുള്‍പ്പെടെ വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ കുറച്ചെങ്കിലും അപകടങ്ങള്‍ നിയന്ത്രിക്കാനാകും. ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികളിലെ വെള്ളക്കെട്ട്, കനാല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ പതിയിരിക്കുന്നത്. ഈ ഭാഗത്തേക്ക് ആരെയും കടത്തിവിടാതിരിക്കാനുള്ള സംവിധാനം പോലീസും റവന്യൂ വകുപ്പും ഉണ്ടാക്കണം. നീന്തലിന്റെ ബാലപാഠം മാത്രം അഭ്യസിച്ചവര്‍പോലും ജലാശയങ്ങളുടെ സ്വഭാവം അറിയാതെ അമിത ആത്മവിശ്വാസത്തോടെ നീന്താനിറങ്ങരുത്. ഇത് കൂടെയുള്ളവരെയും അപകടത്തിലാക്കുന്നു.

Tags: children'swater bodiesSummer holidays
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉത്തരാഖണ്ഡിലെ ഈ ഹിൽ സ്റ്റേഷനുകൾ വളരെ ശാന്തമാണ് ; മെയ് മാസത്തിൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ ടൂറിസ്റ്റ് സ്പോട്ടുകൾ പരിചയപ്പെടാം

India

വേനലവധി, പെരുന്നാള്‍, വിഷു: ഗള്‍ഫ് മേഖലകളിൽ നിന്നുള്ള യാത്രാനിരക്ക് അഞ്ചിരട്ടി കൂട്ടി

Vicharam

കുട്ടികളുടെ ലഹരി ഉപയോഗം: മക്കളാണ്, ചേര്‍ത്തുപിടിക്കാം

Kerala

കലാ-കായിക മേള: പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ, അദ്ധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ

Article

ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാം; പരിഹരിക്കാം ജല പ്രതിസന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.