Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലഹരി വഴി വരുന്ന എച്ച്ഐവി ഭീകരത

Janmabhumi Online by Janmabhumi Online
Mar 29, 2025, 10:42 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം ജില്ലയില്‍ ലഹരി ഉപയോഗം പതിവാക്കിയ 10 പേരില്‍ എച്ച്‌ഐവി ബാധകണ്ടെത്തി എന്നത് പേടിപ്പെടുത്തുന്ന വാര്‍ത്തയാണ്. മയക്കു മരുന്നിനേക്കാള്‍ ഭീകരമാണ് ഈ കണ്ടെത്തല്‍. സമൂഹത്തെ ഇത് എത്ര ആഴത്തില്‍ ബാധിക്കുമെന്നും, എത്രമാത്രം ബാധിച്ചുകഴിഞ്ഞു എന്നും അറിയാനിരിക്കുന്നതേയുള്ളൂ. പിടിയിലായാല്‍ രക്ഷപ്പെടാന്‍ അനുവദിക്കാത്ത നീരാളിക്കൈകളാണ് എച്ച്‌ഐവിയുടേത്. എത്രപേരിലേക്ക് ഇത് പടര്‍ന്നിട്ടുണ്ടാവും എന്നു വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. മറ്റു ജില്ലകളിലും സമാന രീതിയിലുള്ള സംഭവങ്ങള്‍ നടക്കാനിടയുണ്ട്. കാരണം എല്ലായിടങ്ങളിലും മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാണല്ലോ. അതിവേഗമുള്ള നടപടികള്‍ വഴി മാത്രമേ ഈ വിപത്തില്‍ നിന്നു രക്ഷപ്പെടാനാവുകയുള്ളൂ. ലഹരി കുത്തിവയ്‌ക്കാന്‍ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നതിലെ അപകടത്തെക്കുറിച്ച് ബോധവല്‍ക്കരണം ഒരുപാട് നടന്നിട്ടുള്ളതാണ്. എന്നാല്‍ ലഹരി ഉപയോഗിക്കുന്നവരോ വില്‍ക്കുന്നവരോ ഇതേക്കുറിച്ച് ചിന്തിച്ചു എന്നുവരില്ല. വില്പനക്കാര്‍ക്ക് കച്ചടം മാത്രമാണല്ലോ ലക്ഷ്യം. പക്ഷേ, ലഹരി മരുന്ന് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം അപകടം മുന്‍കൂട്ടി കാണാന്‍ പോലീസിനും ആരോഗ്യ വകുപ്പിനും കഴിയണമായിരുന്നു. അതിനെതിരെ ചടുലമായ നടപടികളും വേണ്ടിയിരുന്നു.

കുറ്റപ്പെടുത്താനും പരസ്പരം പഴിചാരാനുമുള്ള സമയമല്ല ഇതെന്ന് അറിയാം. പക്ഷേ ചില കാര്യങ്ങള്‍ പറയാതെ വയ്യ. മയക്കുമരുന്ന് സംഘങ്ങള്‍ സമൂഹ മധ്യത്തില്‍ അഴിഞ്ഞാടുന്നു എന്ന യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തമായിട്ട് നാളുകള്‍ കുറെയായി. അതിനെ നിയന്ത്രിക്കാന്‍ കാര്യമായ ഒരു നടപടിയും വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ബോധവല്‍ക്കരണവും പ്രസംഗവും സെമിനാറുകളും നടത്തുകയല്ല ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന് സാംസ്‌കാരിക സംഘടനകളും സാംസ്‌കാരിക നായകരും മറ്റുമുണ്ട്. അല്ലെങ്കില്‍ത്തന്നെ അതിന്റെയൊക്കെ സമയം അതിക്രമിച്ചുകഴിഞ്ഞു. ലഹരി വിതരണ സംഘങ്ങളുടെ വേരുകള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍വരെ കടന്നുചെന്ന സാഹചര്യത്തിലും നിസ്സംഗതയായിരുന്നു ഭരണ സംവിധാനത്ത് കാണാനുണ്ടായിരുന്നത്. ആ നിസ്സംഗതയാണ് കാര്യങ്ങളെ ഇവിടെവരെ എത്തിച്ചത്. എന്തിനും ശക്തമായ നിയമ സംവിധാനമുള്ള നാടാണ് നമ്മുടേത്. പക്ഷേ നിയമങ്ങള്‍ നടപ്പാക്കാന്‍ ആര്‍ജ്ജവമുള്ള എക്സിക്യൂട്ടീവ് അഥവാ ഭരണ സംവിധാനം വേണം. അതാണ് ഇല്ലാതെ പോയത്.

കടുത്ത നടപടികളായിരുന്നു സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരുന്നത്. മയക്കുമരുന്ന് ലോബിയെ അടിച്ചമര്‍ത്തുകയും അവരുടെ വിതരണ ശൃംഖല തകര്‍ക്കുകയും ചെയ്യണം. അങ്ങനെ ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാന്‍ കഴിഞ്ഞാലേ സമൂഹത്തില്‍ ശുദ്ധീകരണ പ്രക്രിയ നടക്കൂ. എല്ലാത്തിനും രാഷ്‌ട്രീയ താത്പര്യം കാണിക്കുന്നവര്‍ക്ക് അതിനുള്ള നട്ടെല്ലുണ്ടാവില്ല.

യാദൃച്ഛികമായിട്ടാണെങ്കിലും ഈ അപകടം ശ്രദ്ധയില്‍പ്പെട്ടത് സമൂഹത്തിന്റെ ഭാഗ്യം. ഇനിയെങ്കിലും സാമൂഹ്യ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികള്‍ വേണം. അതിനു നമ്മുടെ ഭരണസംവിധാനത്തിനും നിയമപാലകര്‍ക്കും കഴിയണം. അതാണ് സമൂഹം സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. സാമൂഹിക വിപത്തിന് എതിരായ പോരാട്ടത്തിന് രാഷ്‌ട്രീയ നിറം പാടില്ലെന്നത് എല്ലാവരും ഓര്‍ക്കണം.

Tags: malappuramhivdrug abuse
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Malappuram

സര്‍ക്കാറിന്റെ നാലാം വാര്‍ഷികം: ‘എന്റെ കേരളം’ പ്രദര്‍ശന വിപണ മേള: ഒരുങ്ങുന്നത് വൈവിധ്യമാർന്ന സ്റ്റാളുകൾ

Kerala

പൊതു സ്ഥലത്ത് ഗര്‍ഭനിരോധന ഉറകള്‍ തള്ളി; സംഘടനയ്‌ക്ക് പിഴ ചുമത്തി

സേവാഭാരതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയസഭ ആരോഗ്യസര്‍വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ലഹരിവ്യാപനം ശത്രുരാജ്യങ്ങളുടെ സോഫ്റ്റ് വാര്‍: ഡോ. മോഹനന്‍ കുന്നുമ്മല്‍

Kerala

മലപ്പുറത്ത് റോഡില്‍ അപകടകരമാം വിധം റീല്‍സ് ഷൂട്ടിംഗ്

Kerala

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഭര്‍ത്താവ്‌ വീഡിയോ പകർത്തി; മലപ്പുറത്ത് യുവതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു : ഇന്ത്യ-പാക് സംഘർഷത്തിൽ അയവ് വരുത്തണം : മേഖലയിൽ സമാധാനം കൊണ്ടുവരണമെന്നും സിംഗപ്പൂർ

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ: പാകിസ്ഥാനിലെ നൂർ ഖാൻ എയർബേസ് തകർത്ത് സൈന്യം, ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies