ആറ്റിങ്ങല്‍: ഓണ്‍ലൈന്‍ ട്രെഡിംഗില്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നായി 45 ലക്ഷം രൂപ തട്ടിയെടുത്ത കേസല്‍ ഒരാള്‍ പിടിയില്‍.
പാലക്കാട് കൊല്ലങ്കോട് കവലക്കോട് കീഴ്പട ഹൗസില്‍ ഹരിതകൃഷ്ണ (30) യാണ് പിടിയിലായത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യാ ലിമിറ്റഡ് എന്ന ട്രെഡിംഗ് സ്ഥാപനത്തിലെ ഫ്രാഞ്ചസിയാണെന്ന് ധരിപ്പിച്ച് ആറ്റിങ്ങല്‍ ഇടയ്‌ക്കോട് സ്വദേശിയായ കിരണ്‍കുമാറിന് ഷെയര്‍മാര്‍ക്കറ്റും, ഓണ്‍ലൈന്‍ ട്രെഡിങും നടത്തി ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞ് ഒളിവില്‍ പോയ പ്രതി തിരുവനന്തപുരം ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും ജാമ്യത്തിനായി ശ്രമം നടത്തിയെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിക്കാതെ പ്രതി അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു.
പ്രതി അടുത്തിടെ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
ട്രെഡിങ്ങിലൂടെ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേരില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിയെടുത്ത പണം കൊണ്ട് ആര്‍ഭാടജീവിതം നയിച്ചു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: