വാഷിംഗ്ടണ്‍: വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഏപ്രില്‍ രണ്ട് മുതല്‍ അധികമായി 25 ശതമാനം തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി അടിയാകുക ചൈനയ്‌ക്ക്.
വെനസ്വേലയില്‍ നിന്ന് ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യം ചൈനയാണ്. ഫെബ്രുവരിയില്‍ മാത്രം വെനസ്വേലയില്‍ നിന്ന് കയറ്റി അയച്ച എണ്ണയുടെ 40 ശതമാനത്തിലധികവും ചൈനയാണ് വാങ്ങിയത്.
ഉപരോധം നേരിടുന്ന ഇറാനിയന്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തുവെന്നാരോപിച്ച് രണ്ട് ചൈനീസ് പെട്രോകെമിക്കല്‍സ് ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞ ദിവസം യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ പ്രധാന എണ്ണ സ്രോതസ് കൂടിയായ വെനസ്വേലയ്‌ക്കെതിരായ നടപടി.
ചൈനീസ് കാര്‍ കമ്പനി യുഎസ് വിപണി പിടിക്കാനുള്ള മോഹം ഉപേക്ഷിച്ചു
ചൈനീസ് കാര്‍ കമ്പനിയായ ബിവൈഡി ചൈനയില്‍ ഇലോണ്‍ മസ്കിന്റെ കാറായ ടെസ് ലയ്‌ക്ക് കനത്ത വെല്ലുവിളി നല്‍കി മുന്നേറുകയാണ്. അഞ്ച് മിനിറ്റില്‍ ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി, കുറഞ്ഞ വില, മികച്ച ഡിസൈനും നിര്‍മ്മിതിയും എന്നിവ കാരണം ചൈനക്കാര്‍ കൂടുതലായി ടെസ് ല കാറിന്റെ വില്‍പന കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വിജയത്തോടെ മെക്സിക്കോയില്‍ സ്വന്തം കാര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ബിവൈഡി. ഇവരുടെ ലക്ഷ്യം യുഎസ് കാര്‍ വിപണിയായിരുന്നു. അതിനിടെയാണ് പുറത്ത് നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25 ശതമാനം വ്യാപാരതീരുവ ഏര്‍പ്പെടുത്തി ട്രംപ് തിരിച്ചടി നല്‍കിയത്. ഇതോടെ ബിവൈഡി അവരുടെ ഫാക്ടറി മോഹം ഉപേക്ഷിച്ചു.
ചൈനനിര്‍മ്മിത ഇലക്ട്രിക് കാറിന് 100 ശതമാനം തീരുവ
നേരത്തെ തന്നെ ചൈന നിര്‍മ്മിത ഇലക്ട്രിക് കാറിന് 100 ശതമാനം തീരുവ ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് ചൈന മെക്സിക്കോയെ ഉല്‍പാദന കേന്ദ്രമാക്കി വളഞ്ഞ വഴിയിലൂടെ യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
ചൈനയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ക്കും ഷൂസിനും നേരത്തെ തന്നെ 15 ശതമാനം നികുതി ചുമത്തിയിരുന്നു.ഇതിനു പുറമെയാണ് 10 ശതമാനം കൂടി തീരുവ ഏര്‍പ്പെടുത്തിയത്. ഇതുപോലെ അലൂമിനിയം ഉള്‍പ്പെടെയുള്ള ചൈനീസ് നിര്‍മ്മിത ലോഹങ്ങള്‍ക്കും മറ്റ് ചരക്കുകള്‍ക്കും 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: