ന്യൂദൽഹി : ദൽഹിയിൽ അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശികളെ വടക്കുപടിഞ്ഞാറൻ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ട്രാൻസ്‌ജെൻഡറുകളായി വേഷമിട്ട് ട്രാഫിക് സിഗ്നലുകളിൽ യാചിക്കാറായിരുന്നു പതിവ്. മുഹമ്മദ് സക്കറിയ, സുഹാന ഖാൻ, അഖി സർക്കാർ, മുഹമ്മദ് ബയോയിസാദ് ഖാൻ, മുഹമ്മദ് റാണ, ജോണി ഹുസൈൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് നോർത്ത്-വെസ്റ്റ് ജില്ലാ അഡീഷണൽ ഡിസിപി സിക്കന്ദർ സിംഗ് വെള്ളിയാഴ്ച പറഞ്ഞു.
എല്ലാവരും ബംഗ്ലാദേശ് നിവാസികളാണ്. ജഹാംഗീർപുരി, പി.എസ്. മഹേന്ദ്ര പാർക്ക് പ്രദേശങ്ങളിൽ ചില ബംഗ്ലാദേശികൾ ഒളിച്ചിരിക്കുന്നതായും പോലീസിൽ നിന്ന് രക്ഷപ്പെടാൻ അവർ ട്രാൻസ്‌ജെൻഡർമാരായി വേഷമിടുകയും ട്രാഫിക് സിഗ്നലുകളിൽ യാചിക്കുകയും ചെയ്യുന്നതായും നോർത്ത്-വെസ്റ്റ് ജില്ലാ പോലീസിന് വിവരം ലഭിച്ചിരുന്നു.
വിവരം സ്ഥിരീകരിച്ച ശേഷം വ്യാഴാഴ്ച രാത്രി വൈകി ജഹാംഗിർപുരി മെട്രോ സ്റ്റേഷന് സമീപം സംശയാസ്പദമായ ആറ് പേരെ പോലീസ് സംഘം പിടികൂടി. അന്വേഷണത്തിൽ എല്ലാവരും ബംഗ്ലാദേശികളാണെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് അവരെയെല്ലാം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന് മുന്നിൽ ഹാജരാക്കി. ഇവരെ ഉടൻ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
അതേ സമയം ഇവരിൽ നിന്ന് ആറ് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിരുന്നു. ഇവർ ബംഗ്ലാദേശിലെ കുടുംബങ്ങളുമായി ബന്ധം പുലർത്താറുണ്ടായിരുന്നെന്നും ഇതിനായി വീഡിയോ കോളുകൾ ചെയ്യാൻ ഇവർ ഐഎംഒ ആപ്പ് ഉപയോഗിച്ചിരുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: