തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ പദ്മനാഭന്, പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്, കെ. സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, പി സുധീര്‍, എസ് കൃഷ്ണകുമാര്‍, ഉപാധ്യക്ഷന്മാരായ എ.എന്‍ രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, കെ. എസ് രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒന്നേകാലിന് നടക്കുന്ന പത്രസമ്മേളനത്തില്‍ കോര്‍ കമ്മറ്റി യോഗ തീരുമാനങ്ങള്‍ ബിജെപി നേതാക്കളായ പി സുധീര്‍, എസ് സുരേഷ് എന്നിവര്‍ വിശദീകരിക്കും.
പുതിയ പാര്‍ട്ടി അധ്യക്ഷന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ കോര്‍ കമ്മറ്റിയില്‍ പുതിയ ഭാരവാഹികള്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും അടക്കം ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: