ജയ്പൂർ ; രാജസ്ഥാനിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ വമ്പൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ട് . പാലി ജില്ലയിലെ ദേസുരി ഗ്രാമത്തിൽ 20,000 വ്യാജ അക്കൗണ്ടുകളും, റാണി ഗ്രാമത്തിൽ 9,004 ഉം, മാർവാർ ജംഗ്ഷനിൽ 62 ഉം വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി
ഹിന്ദു ഗ്രാമങ്ങളായ ഇവിടങ്ങളിൽ, മുസ്ലീങ്ങളുടെ പേരിലാണ് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടത് . എന്നാൽ ഈ ഗ്രാമത്തിൽ ഒരു മുസ്ലീം പോലും താമസിക്കുന്നില്ലെന്നും ഇവിടെ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും നാട്ടുകാർ തന്നെ പറയുന്നു.
അതേസമയം, കിസാൻ സമ്മാൻ നിധിയുടെ വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയവർ ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. തട്ടിപ്പിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്.
തട്ടിപ്പ് നടന്നത് 2020 ലാണ് . പക്ഷേ ഉദ്യോഗസ്ഥർ ഈ കാര്യം മൂടിവച്ചു. ആ സമയത്ത്, ഈ വിഷയത്തിൽ ഒരു എഫ്‌ഐആർ പോലും ഫയൽ ചെയ്തിരുന്നില്ല. എന്നാൽ അടുത്തിടെ ഉദ്യോഗസ്ഥർ വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി, സമ്മാൻ നിധിയുടെ തുക അവയിലേക്ക് മാറ്റുന്നത് തടയുകയായിരുന്നു.
അന്വേഷണത്തിൽ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ താമസിക്കുന്നവരുടെ പേരിലാണ് ഈ അക്കൗണ്ടുകൾ തുറന്നതെന്ന് കണ്ടെത്തി. വ്യാജ അക്കൗണ്ടുകൾ വഴി സമ്മാൻ നിധി പണം സ്വീകരിച്ചവരിൽ 90 ശതമാനവും മുസ്ലീങ്ങളാണ്. എല്ലാ ആളുകളെയും പേരുകൾ ഒരേ സമയം രജിസ്റ്റർ ചെയ്തു. ഈ അപേക്ഷകളെല്ലാം സർക്കാർ പോർട്ടലിൽ ഒരേ സമയം അംഗീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: